• രണ്ടാം വർഷ ബാച്ച്ലർ ഓഫ് ഒക്ക്യുപേഷണൽ തെറാപ്പി റഗുലർ പരീക്ഷ നവംബർ 2022 – പരീക്ഷാ രജിസ്ട്രേഷൻ

കേരള ആരോഗ്യശാസ്ത്ര സർവ്വകലാശാല 2022 നവംബർ ഇരുപത്തൊന്നു മുതലാരംഭിക്കുന്ന രണ്ടാം വർഷ ബാച്ച്ലർ ഓഫ് ഒക്ക്യുപേഷണൽ തെറാപ്പി ഡിഗ്രി റെഗുലർ (2020 സ്കീം) പരീക്ഷക്ക് 2022 ഒക്ടോബർ ഇരുപത്തൊന്നു മുതൽ നവംബർ ഒന്ന് വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. പേപ്പറൊന്നിനു 110/- രൂപ ഫൈനോടുകൂടി നവംബർ മൂന്നു വരേയും, 335/- രൂപ സൂപ്പർഫൈനോടുകൂടി നവംബർ നാല് വരേയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.

  • രണ്ടാം വർഷ എം എസ്സ് സി നഴ്സിംഗ് ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി പരീക്ഷ നവംബർ 2022 – പരീക്ഷാ രജിസ്ട്രേഷൻ

2022 നവംബർ ഇരുപത്തിരണ്ടു മുതലാരംഭിക്കുന്ന രണ്ടാം വർഷ എം എസ്സ് സി നഴ്സിംഗ് ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി (2016 സ്കീമുകാർക്കും, അർഹരായ 2010 സ്കീമിലുള്ളവർക്കും) പരീക്ഷക്ക് 2022 ഒക്ടോബർ ഇരുപത്തിരണ്ടു മുതൽ നവംബർ നാല് വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. പേപ്പറൊന്നിനു 110/- രൂപ ഫൈനോടുകൂടി നവംബർ ഏഴു വരേയും, 335/- രൂപ സൂപ്പർഫൈനോടുകൂടി നവംബർ എട്ടു വരേയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.