ലോവർ പ്രൈമറി, അപ്പർ പ്രൈമറി, ഹൈസ്‌കൂൾ, സ്‌പെഷ്യൽ വിഭാഗങ്ങളിലെ (ഭാഷാ-യു.പി. തലംവരെ)/സ്‌പെഷ്യൽ വിഷയങ്ങൾ – ഹൈസ്‌കൂൾ തലം വരെ) അധ്യാപക യോഗ്യതാ പരീക്ഷയ്ക്ക് (കെ-ടെറ്റ്) വേണ്ടി ഒക്‌ടോബർ മൂന്ന് വരെ അപേക്ഷിക്കാം. കാറ്റഗറി ഒന്ന്, രണ്ട് പരീക്ഷകൾ നവംബർ 16നും കാറ്റഗറി മൂന്ന് പരീക്ഷ നവംബർ 17ന് ഉച്ചകഴിഞ്ഞും കാറ്റഗറി നാല് പരീക്ഷ നവംബർ 24ന് ഉച്ചകഴിഞ്ഞും കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ നടക്കും. കെ-ടെറ്റ് നവംബർ 2019 നുള്ള ഓൺലൈൻ അപേക്ഷയും, ഫീസും https://ktet.kerala.gov.in എന്ന വെബ്സൈറ്റ് വഴി ഒക്‌ടോബർ മൂന്ന് വരെ സമർപ്പിക്കാം.

ഒന്നിലധികം കാറ്റഗറികൾക്ക് അപേക്ഷിക്കുന്നവർ ഓരോന്നിനും 500 രൂപ വീതവും എസ്.സി/എസ്.റ്റി/പി.എച്ച്/ബ്ലൈന്റ് വിഭാഗത്തിലുള്ളവർ 250 രൂപ വീതവുമാണ് അടയ്‌ക്കേണ്ടത്‌. ഓൺലൈൻ നെറ്റ്ബാങ്കിംഗ്, ക്രെഡിറ്റ്/ഡെബിറ്റ് കാർഡ് എന്നിവ മുഖേന പരീക്ഷ ഫീസ് അടയ്ക്കാം. ഓരോ കാറ്റഗറിയിലും അപേക്ഷിക്കാനുള്ള യോഗ്യതാ വിവരങ്ങൾ അടങ്ങിയ പ്രോസ്‌പെക്ടസ്, ഓൺലൈൻ രജിസ്‌ട്രേഷൻ നടത്തുന്നതിനുള്ള മാർഗനിർദ്ദേശങ്ങൾ എന്നിവ  https://ktet.kerala.gov.inwww.keralapareekshabhavan.in എന്നീ വെബ്സൈറ്റുകളിൽ ലഭ്യമാണ്.
ഒന്നോ അതിലധികമോ കാറ്റഗറികളിൽ ഒരുമിച്ച് ഒരു തവണ മാത്രമേ അപേക്ഷിക്കാനാകൂ. അപേക്ഷ സമർപ്പിച്ച് ഫീസ് അടച്ച് കഴിഞ്ഞാൽ തിരുത്തലുകൾ സാധ്യമല്ല. വെബ്‌സൈറ്റിൽ നൽകിയിരിക്കുന്ന അപേക്ഷാ സമർപ്പണരീതി വായിച്ച് മനസ്സിലാക്കിയശേഷം അപേക്ഷ നൽകണം. നോട്ടിഫിക്കേഷനിലുള്ള മാർഗനിർദ്ദേശങ്ങൾ അപേക്ഷിക്കുന്നതിനുമുമ്പ് ഡൗൺലോഡ് ചെയ്ത് വായിച്ചിരിക്കണം. പേര്, ജനനതീയതി, കാറ്റഗറി, ജാതി, വിഭാഗം എന്നിവ പൂരിപ്പിച്ച് നോട്ടിഫിക്കേഷനിൽ പറഞ്ഞ പ്രകാരമുള്ള ഫോട്ടോ അപ്‌ലോഡ് ചെയ്യണം. അഡ്മിറ്റ് കാർഡ് ഒക്‌ടോബർ 25 മുതൽ ഡൗൺലോഡ് ചെയ്യാം. കേരളത്തിലെ സർക്കാർ/എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപക നിയമനത്തിന് യോഗ്യതാ മാനദണ്ഡമായി കെ-ടെറ്റ് പരീക്ഷാ യോഗ്യത പരിഗണിക്കും

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!