2022 ജൂലൈയിൽ നടത്തിയ നാലാം വർഷ ബി പി ടി ഡിഗ്രി സപ്ലിമെന്‍ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. റീടോട്ടലിങ്, ഉത്തരക്കടലാസ്സുകളുടേയും, സ്കോർഷീറ്റിന്‍റേയും ഫോട്ടോകോപ്പി എന്നിവക്ക് അപേക്ഷിക്കുന്നവർ ബന്ധപ്പെട്ട കോളേജ് പ്രിൻസിപ്പൽമാർ മുഖേന ഓൺലൈനായി 2022 ഒക്ടോബർ പതിനേഴിന് വൈകീട്ട് അഞ്ചു മണിക്കകം അപേക്ഷിക്കേണ്ടതാണ്. വൈകി ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.