Reshmi Thamban

Reshmi Thamban
Sub Editor, Nownext

മെഡിക്കൽ ഫീൽഡുമായി റിലേറ്റഡ് ആയ ഒരു കോഴ്സ് ആണ് ബി എസ് സി ഇമേജിങ് ടെക്നോളജി അഥവാ റേഡിയോളജി. റേഡിയേഷന്റെ സഹായത്തോടെയോ അല്ലാതെയോ, ശരീരത്തിലെ ആന്തരിക അവയവങ്ങളുടെ ചിത്രങ്ങൾ പകർത്തുക എന്നതാണ് ഇമേജിങ് ടെക്‌നീഷ്യന്റെ ചുമതല. എം ആർ ഐ, അൾട്രാസൗണ്ട് പോലുള്ള സ്കാനിങ്ങുകളും, x – ray യുമൊക്കെ എടുക്കുന്ന റേഡിയോളജി ടെക്‌നീഷ്യന്മാർ. ആശുപത്രികളിൽ, ഡയഗ്നോസ്റ്റിക് സെന്ററുകളിൽ, ക്ലിനിക്കുകളിൽ ഒക്കെ റേഡിയോളജി ടെക്‌നീഷ്യന്മാർക്ക് അവസരമുണ്ട്. 50 % ശതമാനം മാർക്കോടുകൂടിയ +2 സയൻസ് ആണ് യോഗ്യത. 

  • Radiology Technician
  • Radiology Assistant
  • Radiology Technologist അല്ലെങ്കിൽ Radiographer
  • Radiologist
  • MRI Technician
  • Ultrasound Technician അല്ലെങ്കിൽ Diagnostic Medical Sonographer
  • Radiology Nurse
  • CT Tech 
  • CT Scan Technologist അല്ലെങ്കിൽ CAT Scan Technologist 

തുടങ്ങി പഠിച്ചിറങ്ങുന്നവർക്ക് മുന്നിൽ ജോലി സാധ്യതകളുണ്ട്. 

  • ടി ഡി മെഡിക്കൽ കോളേജ് ആലപ്പുഴ
  • കേരള യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസ്, 
  • അമൃത സെന്റർ ഫോർ അലൈഡ് ഹെൽത്ത് സയൻസ് 
  • എംപയർ കോളേജ് ഓഫ് സയൻസ് 
  • തിരുവനന്തപുരം റീജിയണൽ കാൻസർ സെന്റർ 
  • വിരോഹൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് ആൻഡ് മാനേജ്‌മന്റ് സയൻസസ്, ഫരീദാബാദ് 

തുടങ്ങിയിടങ്ങളിലൊക്കെ ബി എസ് സി ഇമേജിങ് ടെക്നോളജി പഠിക്കാം. ഇന്ത്യയിൽ ഒരു ഇമേജിങ് ടെക്‌നീഷ്യന് ലഭിക്കാവുന്ന വാർഷിക വരുമാനം 3 .3 ലക്ഷം മുതൽ 7 ലക്ഷം രൂപ വരെയാണ്. പ്ലസ് ടു വിന് ശേഷം ചൂസ് ചെയ്യാവുന്ന മികച്ച ഒരു കരിയർ ആണ് ഇമേജിങ് ടെക്നോളജി.