2022 വർഷത്തെ പി .ജി മെഡിക്കൽ കോഴ്സിലേക്കു പ്രവേശനത്തിന് പുതുതായി യൂണിവേഴ്സിറ്റി അഫിലിയേഷൻ ലഭിച്ച MD Respiratory Medicine എന്ന കോഴ്സിലേയ്ക്ക് (AL Azhar Medical College & Super Speciality Hospital, Thodupuzha) ഓപ്ഷൻ രെജിസ്റ്റർ ചെയ്യുന്നതിനുളള സൗകര്യം ലഭ്യമാക്കിയിട്ടുണ്ട്.

നീറ്റ് പി.ജി 2022 യോഗ്യത നേടിയതും പ്രവേശന പരീക്ഷാ കമ്മീഷണർ പ്രസിദ്ധീകരിച്ച സ്റ്റേറ്റ് മെറിറ്റ് ലിസ്റ്റിൽ ഉൾപ്പെട്ടതുമായ വിദ്യാർത്ഥികൾക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റിലൂടെ 26.10.2022 രാവിലെ 10.00 മണി വരെ ഓപ്ഷൻ രജിസ്റ്റർ ചെയ്യാവുന്നതാണ്. വിശദ വിവരങ്ങൾക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റ് കാണുക. ഹെൽപ് ലൈൻ നമ്പർ : 04712525300