• ഒന്നാം വർഷ എം എച്ച് എ ഡിഗ്രി റെഗുലർ /സപ്ലിമെന്‍ററി പരീക്ഷ ഡിസംബർ 2022

കേരള ആരോഗ്യശാസ്ത്ര സർവ്വകലാശാല 2022 ഡിസംബർ ഒൻപത് മുതലാരംഭിക്കുന്ന ഒന്നാം വർഷ എം എച്ച് എ ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി (2016 സ്കീം) പരീക്ഷക്ക് 2022 നവംബർ പതിനഞ്ചു വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. പേപ്പറൊന്നിനു 110/- രൂപ ഫൈനോടുകൂടി നവംബർ പതിനേഴു വരേയും, 335/- രൂപ സൂപ്പർഫൈനോടുകൂടി നവംബർ പത്തൊൻപതു വരേയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.

  • തേർഡ് പ്രൊഫഷണൽ ബി എ എം എസ്സ് ഡിഗ്രി സപ്ലിമെന്‍ററി പരീക്ഷ നവംബർ 2022

2022 നവംബർ ഇരുപത്തൊമ്പതു മുതലാരംഭിക്കുന്ന തേർഡ് പ്രൊഫഷണൽ ബി എ എം എസ്സ് ഡിഗ്രി സപ്ലിമെന്‍ററി (2012 സ്കീം) പരീക്ഷ, തേർഡ് പ്രൊഫഷണൽ ബി എ എം എസ്സ് പാർട്ട് I ഡിഗ്രി സപ്ലിമെന്‍ററി (2010 സ്കീം) പരീക്ഷ എന്നിവക്ക് 2022 നവംബർ നാല് മുതൽ പതിനാലു വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. പേപ്പറൊന്നിനു 110/- രൂപ ഫൈനോടുകൂടി നവംബർ പതിനാറു വരേയും, 335/- രൂപ സൂപ്പർഫൈനോടുകൂടി നവംബർ പതിനെട്ടു വരേയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.