നിറക്കൂട്ടുകളുടെ ലോകത്തിലാണ് താങ്കളുടെ സ്വപ്നക്കൊട്ടാരം എങ്കിൽ തീർച്ചയായും തിരഞ്ഞെടുക്കാവുന്ന ഒരു അപൂർവ്വവും എന്നാൽ രസകരവുമായ കരിയർ ആണ് ഒരു കളർ എക്സ്പർട്ട് ആകുക എന്നത്.

നിറങ്ങൾ ആശയവിനിമയത്തിന് ഒരു ഉത്തമ ഉപാധിയാണ്. ദുഃഖത്തിന് കറുപ്പ്, അപകടത്തിന് ചുവപ്പ്, സമാധാനത്തിന് വെള്ള, അങ്ങനെ ഓരോ നിറത്തിനും അതിന്റെ ഓരോ വ്യത്യസ്ത ഷേഡുകൾക്കും വരെ ഒത്തിരിയധികം ആശയങ്ങൾ കൈമാറുവാൻ സാധിക്കും. ഓരോ സന്ദർഭങ്ങളിൽ ധരിക്കേണ്ട വസ്ത്രത്തിന്റെ നിറം എന്നത് പോലും പലപ്പോഴും നിശ്ചിതമാണ്. ഒരു വീടിന്റെ ചുവരുകളുടെ പെയിന്റ് ഏത് നിറമാണ് എന്നതിന് അതിൽ വസിക്കുന്നവരുടെ മനോഭാവവും സ്വഭാവവും വരെ സ്വാധീനിക്കുവാൻ സാധിക്കും എന്നതാണ് പഠനങ്ങൾ പറയുന്നത്. ജനസംഖ്യ കൂടി വരുമ്പോൾ വീടുകൾക്ക് ആവശ്യം വർധിക്കുന്നു. വീടുകളുടെ ഇന്റീരിയർ ഡിസൈൻ ചെയ്യുന്നതിന്റെ ഒരു പ്രധാന ഘടകമാണ് കളർ എക്സ്പർട്ടുകൾ.

വീടുകളുടെ ഇന്റീരിയർ -എക്സ്റ്റീരിയർ കളർ സ്കീമുകൾ വീടിന്റെ ലൈറ്റിങ്ങും ഡീകോറും കണക്കിലെടുത്ത് കളർ പാലറ്റുകൾ ഉണ്ടാക്കുക തീരുമാനിക്കുക എന്നതാണ് ഒരു കളർ എക്സ്പർട്ടിന്റെ പ്രധാന ജോലി. നിറങ്ങൾ അവയുടെ ഷേഡുകൾ നിറങ്ങളുടെ കോമ്പിനേഷനുകൾ അഥവാ സംയോഗം, എന്നിവയെ പറ്റി വ്യക്തമായ അവബോധം ഈ ജോലിക്ക് സഹായകമാണ്.

കളർ ഡിസൈൻ കോഴ്‌സുകൾ ഓൺലൈനായും മറ്റും ലഭ്യമാണ്. ഇന്ത്യയിൽ ഇതിന് പ്രചാരം കൂടി വരുന്നു. പ്രധാനപ്പെട്ട ഡിസൈൻ സ്കൂളുകൾ ഇൻസ്റ്റിറ്റ്യൂട്ടുകൾ എന്നിവിടെയുള്ള കോഴ്‌സുകളിലും ഇതുൾപ്പെടുത്തിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!