ദേശീയ നിയമ സർവകലാശാലയായ കളമശ്ശേരി നുവാൽസിൽ അസ്സിസ്റ്റന്റുമാരുടെ രണ്ടു തസ്തികകളിലേക്കും കൗൺസിലറുടെ ഒരു ഒഴിവിലേക്കും അപേക്ഷ ക്ഷണിച്ചു. കരാർ അടിസ്ഥാനത്തിൽ ആയിരിക്കും നിയമനം.ഏതെങ്കിലും വിഷയത്തിൽ ബിരുദവും ഏതെങ്കിലും സർവകലാശായിൽ പ്രവർത്തിച്ചു പരിചയവും കമ്പ്യൂട്ടർ പരിജ്ഞാവും ആണ് അസിസ്റ്റന്റ് തസ്തിയിലേക്കു അപേക്ഷിക്കാൻ വേണ്ട യോഗ്യത. ആറു മാസത്തേക്ക് കരാർ അടിസ്ഥാനത്തിൽ ആയിരിക്കും നിയമനം. നവംബർ 15 നകം അപേക്ഷകൾ നുവാൽസിൽ ലഭിച്ചിരിക്കണം. രണ്ടു ഒഴിവുകൾ ഉണ്ട്.

ക്ലിനിക്കൽ സൈക്കോളജിസ്റ്റിന്റെ ഒരു ഒഴിവിലേക്കും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. അപേക്ഷിക്കേണ്ട അവസാന തിയതി നവംബർ 18. യോഗ്യത, ശമ്പളം,നിർദ്ദിഷ്‍ട ഫോം തുടങ്ങി പൂർണ്ണ വിവരങ്ങൾ നുവാൽസ് വെബ്സൈറ്റിൽ ലഭ്യമാണ്. (www.nuals.ac.in).