കേരളത്തിലെ 4 ഗവൺമെന്റ് ലോ കോളേജുകളിലെ മുഴുവൻ സീറ്റുകളിലേയ്ക്കും, 19 സ്വകാര്യ സ്വാശ്രയ ലോ കോളേജുകളിലെക്കും 2022-23 ലെ ഇന്റഗ്രേറ്റഡ് പഞ്ചവത്സര എൽ.എൽ.ബി. കോഴ്സിലേക്ക് പ്രവേശനത്തിനുള്ള ഒന്നാം ഘട്ട കേന്ദ്രീകൃത അലോട്ട്മെന്റ് www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.

അലോട്ട്മെന്റ് ലഭിച്ച എല്ലാ വിദ്യാർത്ഥികളും അവരുടെ അലോട്ട്മെന്റ് മെമ്മോയും പ്രോസ്പെക്ടസ് ഖണ്ഡിക 18 ൽ പറയുന്ന അസ്സൽ രേഖകളും സഹിതം 09.11.2022 മുതൽ 112022 വൈകിട്ട് 3 മണി വരെ ബന്ധപ്പെട്ട കോളേജിൽ നേരിട്ട് ഹാജരായി അഡ്മിഷൻ നേടേണ്ടതാണ്.

വിശദമായ വിജ്ഞാപനത്തിന് പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്സൈറ്റ് കാണുക.

ഹെൽപ് ലൈൻ നമ്പർ : 04712525300