കേരള ആരോഗ്യശാസ്ത്ര സർവ്വകലാശാല 2022 മേയിൽ നടത്തിയ ആറാം സെമസ്റ്റർ ബി ഫാം ഡിഗ്രി റെഗുലർ/സപ്ലിമെൻററി (2017 സ്കീം) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. റീടോട്ടലിങ്, ഉത്തരക്കടലാസ്സുകളുടേയും, സ്കോർ ഷീറ്റിൻറേയും ഫോട്ടോകോപ്പി എന്നിവക്ക് അപേക്ഷിക്കുന്നവർ ബന്ധപ്പെട്ട കോളേജ് പ്രിൻസിപ്പൽമാർ മുഖേന ഓൺലൈനായി 2022 നവംബർ പതിനേഴിന് വൈകീട്ട് അഞ്ചു മണിക്കകം അപേക്ഷിക്കേണ്ടതാണ്.