അഫീലിയേറ്റഡ് കോളേജുകളിലെ ഒന്നാം സെമസ്റ്റർ ബിരുദാനന്തര ബിരുദ (റെഗുലർ/സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്), ഒക്റ്റോബർ 2022 പരീക്ഷകൾക്ക് 22.11.2022 മുതൽ 26.11.2022 വരെ പിഴയില്ലാതെയും 28.11.2022 വരെ പിഴയോടെയും അപേക്ഷിക്കാം. 2022 അഡ്മിഷൻ വിദ്യാർഥികൾ എസ് ബി ഐ ഇ-പേ മുഖാന്തിരം ഫീസടച്ചാൽ മാത്രമേ രജിസ്ട്രേഷൻ പൂർത്തിയാകൂ. സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് പരീക്ഷാർഥികൾ അപേക്ഷകളുടെ പ്രിന്റൌട്ടും ചലാനും 01.12.2022 നകം സർവകലാശാലയിൽ സമർപ്പിക്കണം. വിശദമായ പരീക്ഷാവിജ്ഞാപനങ്ങൾ സർവകലാശാല വെബ്സൈറ്റിൽ.

—————————————————–

കണ്ണൂർ സർവകലാശാല പഠന വകുപ്പിലെ എം എ / എം എസ് സി/ എം സി ജെ / എം എഡ് / എം സി എ / എം എൽ ഐ എസ് സി / എൽ എൽ എം / എം ബി എ പരീക്ഷകൾ ഡിസംബർ 05 ന് ആരംഭിക്കും. പരീക്ഷക്ക് പിഴയില്ലാതെ നവംബർ 17 വരെയും പുഴയോട് കൂടി നവംബർ 21 വരെയും അപേക്ഷിക്കാം. വിശദമായ പരീക്ഷാ വിജ്ഞാപനം വെബ്സൈറ്റിൽ ലഭ്യമാണ്.