മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന ഡിപ്ലോമ ഇൻ ജനറൽ നഴ്‌സിംഗ് ആന്റ് മിഡ്‌വൈഫറി കോഴ്‌സ് 2018-19 ബാച്ചിൽ കോട്ടയം സർക്കാർ നഴ്‌സിംഗ് കോളേജിൽ പട്ടികവർഗ്ഗ വിഭാഗത്തിൽ പെൺകുട്ടികളുടെ നാല് സീറ്റുകൾ ഒഴിവുണ്ട്. ഒഴിവുകൾ നികത്തുന്നതിന് സ്‌പോട്ട് അഡ്മിഷൻ 28ന് രാവിലെ 11 ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ മെഡിക്കൽ വിദ്യാഭ്യാസ കാര്യാലയത്തിൽ നടത്തും.
പ്ലസ്ടു സയൻസ് വിഷയങ്ങളിലെ മാർക്കിന്റെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി എന്നിവ ഓപ്ഷണൽ വിഷയങ്ങളായും ഇംഗ്ലീഷ് നിർബന്ധിത വിഷയമായും 40 ശതമാനം മാർക്കോടെ പ്ലസ്ടു പരീക്ഷ പാസായ കേരളത്തിലെ എല്ലാ പട്ടികവർഗ വിദ്യാർത്ഥികൾക്കും സ്‌പോട്ട് അഡ്മിഷനിൽ പങ്കെടുക്കാം. വിദ്യാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകൾ (എസ്.എസ്.എൽ.സി, പ്ലസ്ടു, കമ്മ്യൂണിറ്റി, നേറ്റിവിറ്റി, സ്വഭാവം, ഫിസിക്കൽ ഫിറ്റ്‌നസ് മുതലായവ) റ്റി.സി എന്നിവ സഹിതം നേരിട്ട് സ്‌പോട്ട് അഡ്മിഷന് ഹാജരാകണം. വിശദവിവരങ്ങൾ www.dme.kerala.gov.in ൽ.