കോഴിക്കോട് സെന്റര്‍ഫോര്‍ വാട്ടര്‍ റിസോഴ്സ് ഡവലപ്മെന്റ് ആന്‍ഡ് മാനേജ്മെന്റില്‍ (സിഡബ്ല്യുആര്‍ഡിഎം) ജൂനിയര്‍ സയന്റിസ്റ്റ്/ സയന്റിസ്റ്റ് ബി തസ്തികയില്‍ ഒഴിവുകളുണ്ട്. സ്ഥിരനിയമനമാണ്. ഹൈഡ്രോളജി, വാട്ടര്‍ റിസോഴ്സ് എന്‍ജിനിയറിങ്, അഗ്രികള്‍ച്ചര്‍, ബയോടെക്നോളജി, അഗ്രികള്‍ച്ചറല്‍ എന്‍ജിനിയറിങ്, കെമിസ്ട്രി, ഹൈഡ്രോ ജിയോളജി/ജിയോഫിസിക്സ്, ജിയോളജി/അപ്ലൈഡ് ജിയോളജി, എന്‍വയോണ്‍മെന്റല്‍ സയന്‍സ്, എന്‍വയോണ്‍മെന്റല്‍ എന്‍ജിനിയറിങ്, കോസ്റ്റല്‍ എന്‍ജിനിയറിങ്, ഇറിഗേഷന്‍ എന്‍ജിനിയറിങ് എന്നീ വിഷയങ്ങളിലാണ് ഒഴിവ്. യോഗ്യത ഒന്നാം ക്ലാസ്സോടെ ബി ടെക്, എംഇ/എംടെക്. ചില തസ്തികകളിലേക്ക് ബന്ധപ്പെട്ട വിഷയത്തില്‍ എംഎസ്സിയും പിഎച്ച്‌ഡിയുമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഉയര്‍ന്ന പ്രായം 35, നിയമാനുസൃത ഇളവുണ്ട്. www.cwrdm.org എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ഫെബ്രുവരി 13.
Home VACANCIES