കേരളത്തിലെ സർക്കാർ മെഡിക്കൽ ദന്തൽ കോളേജുകളിലെയും സ്വാശ്രയ മെഡിക്കൽ/ദന്തൽ കോളേജുകളിലെയും 2022 ലെ എം .ബി.ബി.എസ്/ ബി.ഡി.എസ് കോഴ്സുകളിലെ സംസ്ഥാന ക്വാട്ടാ സീറ്റുകളിലേക്കുള്ള രണ്ടാം ഘട്ട താത്ക്കാലിക അലോട്ട്മെന്റ് പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. 10.11.2022 മുതൽ 15.11.2022 രാവിലെ 10.00 മണി വരെ വിദ്യാർത്ഥികൾ നൽകിയ ഓൺലൈൻ ഓപ്ഷനുകളുടെ അടിസ്ഥാനത്തിലാണ് അലോട്ട്മെന്റ് തയ്യാറാക്കിയിട്ടുളളത്. അഖിലേന കൌൺസലിങിലൂടെ എം.ബി.ബി.എസ്/ ബി.ഡി.എസ് കോഴ്സുകളിൽ പ്രവേശനം നേടിയ വിദ്യാർത്ഥികളെ സംസ്ഥാന ക്വാട്ട സീറ്റുകളിലേക്കുള്ള അലോട്ട്മെൻറ്റിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

allejomalaa KEAM 2022-Candidate Portal’ e ‘Provisional Allotment List’ എന്ന മെനു ഐറ്റം ക്ലിക്ക് ചെയ്ത് താത്ക്കാലിക അലോട്ട്മെന്റ് ലിസ്റ്റ് കാണാവുന്നതാണ്. താത്ക്കാലിക അലോട്ട്മെന്റ് ലിസ്റ്റ് സംബന്ധിച്ച സാധുവായ പരാതികളുണ്ടെങ്കിൽ പ്രവേശന പരീക്ഷാ കമ്മീഷണറുടെ [email protected] എന്ന ഇമെയിൽ മുഖാന്തിരം 24.11.2022 ഉച്ചക്ക് 12 മണിക്കുള്ളിൽ അറിയിക്കേണ്ടതാണ്. സാധുവായ പരാതികൾ പരിഹരിച്ചശേഷമുളള അന്തിമ അലോട്ട്മെന്റ് 24.11.2022 – ന്

പ്രസിദ്ധീകരിക്കുന്നതാണ്. വിശദ വിവരങ്ങൾക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റ് കാണുക.

ഹെൽപ് ലൈൻ നമ്പർ : 04712525300