വനിതാ ശിശു വികസന വകുപ്പ്- ലൈംഗിക അതിക്രമങ്ങള്‍ അതിജീവിച്ചവര്‍ക്ക് പുനരധിവാസവും പുനരേകീകരണവും നല്‍കുന്നതിനായി  നിര്‍ഭയ സെല്ലിന്റെ കീഴി ഇടുക്കി ജില്ലയില്‍ പ്രവര്‍ത്തിച്ച് വരുന്ന വിമന്‍ ആന്റ് ചില്‍ഡ്രന്‍സ് ഹോമിലേക്ക് ഫീല്‍ഡ് വര്‍ക്കര്‍, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് (പാര്‍ട്ട് ടൈം) എന്നീ തസ്തികകളിലേക്ക് കരാറടിസ്ഥാനത്തില്‍ ജീവനക്കാരെ നിയമിക്കുന്നു. എം.എസ്.ഡബ്ല്യു/ എം.എ സൈക്കോളജി വിദ്യാഭ്യാസ യോഗ്യതയുളള സ്ത്രീകള്‍ക്ക് അപേക്ഷിക്കാം. ഒരു വര്‍ഷത്തേക്ക് കരാറടിസ്ഥാനത്തിലാണ് നിയമനം.  01.01.2020 ന് 36 വയസ്സ് കവിയാന്‍ പാടില്ല.

യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ 2020 ഒക്‌ടോബര്‍ 10 ന് വൈകിട്ട്  അഞ്ച് മണിക്ക് മുമ്പായി ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍, ജില്ലാ ശിശു സംരക്ഷണ ഓഫീസ്, വെങ്ങന്നൂര്‍ പി.ഒ, തൊടുപുഴ, പിന്‍ 685608 എന്ന വിലാസത്തില്‍ അപേക്ഷിക്കണം. ബയോഡാറ്റ, യോഗ്യത, പ്രവൃത്തി പരിചയം, പ്രായം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം.  കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസുമായോ, 04862200108 എന്ന ഫോണ്‍നമ്പരിലോ ബന്ധപ്പെടാം.

Leave a Reply