Reshmi Thamban

Reshmi Thamban
Sub Editor, Nownext

+2 കഴിഞ്ഞ ഏത് വിദ്യാർത്ഥിക്കും, സയൻസ് പഠിച്ചാലും കോമേഴ്‌സ് പഠിച്ചാലും ഹ്യൂമാനിറ്റീസ് പഠിച്ചാലും എടുക്കാവുന്ന ഒരു കോഴ്സ് ആണ് എൽ എൽ ബി അഥവാ bachelor of legislative law. കോടതിയിൽ ചെന്ന് തീപ്പൊരി വാദം നടത്തുന്ന വക്കീലന്മാരാവുക മാത്രമല്ല ലോ പഠിച്ചാലുള്ള സാദ്ധ്യതകൾ. ഗവണ്മെന്റിന്റെ ലെജിസ്ലേച്ചർ, എക്സിക്യൂട്ടീവ്, ജുഡീഷ്യറി, എന്നീ മേഖലകളിലും കൂടാതെ പ്രൈവറ്റ്, കോർപറേഷൻ സെക്ടറുകളിലുമൊക്കെ ജോലി നോക്കാനും എഡ്യൂക്കേഷൻ ഫീൽഡിലും മൾട്ടി നാഷണൽ കമ്പനികളുടെ വരെ ലീഗൽ അഡ്‌വൈസേഴ്സ് ആവാനും ഒക്കെ LLB സഹായിക്കും. +2 കഴിഞ്ഞ ഉടനെ ചേരുകയാണെങ്കിൽ അഞ്ച് വർഷമാണ് കോഴ്സ് കാലാവധി. ഇന്റഗ്രേറ്റഡ് എൽ എൽ ബി കോഴ്സ് ആണിത്. ഡിഗ്രി കഴിഞ്ഞും എൽ എൽ ബിക്ക് ചേരാം. അവിടെ പക്ഷെ 3 വർഷം പഠിച്ചാൽ മതിയാകും. യോഗ്യത പരീക്ഷയിൽ 45 % മാർക്ക് ഉണ്ടായിരിക്കണം. 17 വയസ് പൂർത്തിയായ ഹയർ സെക്കന്ററി പാസായ ഒരു വിദ്യാർത്ഥിക്ക് ഇന്റഗ്രേറ്റഡ് എൽ എൽ ബിക്ക് ചേരാൻ കഴിയും. ഡിഗ്രി കഴിഞ്ഞുള്ള എൽ എൽ ബി ക്ക് പ്രായ പരിധി ഇല്ല. 

Court procedures

എൽ എൽ ബി കോഴ്സിന് ചേരാൻ മെഡിക്കൽ എൻട്രൻസ് പോലെ എഞ്ചിനീയറിംഗ് എൻട്രൻസ് പോലെ എൻട്രൻസ് എക്സാം ഉണ്ട്. പക്ഷെ അവയിൽ നിന്നൊക്കെ വ്യത്യസ്തമായി, എൽ എൽ ബി എൻട്രൻസ് എക്‌സാമിന്‌ ചോദ്യങ്ങൾ, അതുവരെ +2 ക്ലാസുകളിൽ പഠിച്ച പാഠഭാഗത്തുനിന്നാവില്ല എന്നതാണ് പ്രത്യേകത. അതുകൊണ്ട് തന്നെ എൻട്രൻസ് എക്‌സാമിന്‌ വേണ്ടിയുള്ള പ്രിപ്പറേഷൻ ആദ്യമേ തുടങ്ങണം. 

KLEE അഥവാ കേരള ലോ എൻട്രൻസ് എക്സാം ആണ് കേരളത്തിലെ സർക്കാർ ലോ കോളേജിലേക്കുള്ള അഡ്മിഷനുവേണ്ടിയുള്ള എൻട്രൻസ് പരീക്ഷയുടെ പേര്. നാഷണൽ ലെവെലിലേക്ക് വരുമ്പോൾ CLAT അഥവാ കോമൺ ലോ അഡ്മിഷൻ ടെസ്റ്റ് എന്ന പരീക്ഷയുമുണ്ട്. CUSAT കോമൺ അഡ്മിഷൻ ടെസ്റ്റ്, AILET എക്സാം, SLAT എക്സാം, JMI BA LLB എക്സാം തുടങ്ങിയ എൻട്രൻസ് പരീക്ഷകളുമുണ്ട്. ലീഗൽ സ്റ്റഡീസ് , ജനറൽ ഇംഗ്ലീഷ്, ജനറൽ നോളേജ് ആൻഡ് കറന്റ് അഫെയർസ്, ലോജിക്കൽ റീസണിങ്, ക്വാളിറ്റിറ്റീവ് ആപ്റ്റിട്യൂട്, മെന്റൽ എബിലിറ്റി ഇതൊക്കെയാണ് ലോ എൻട്രൻസ് എക്‌സാമിന്റെ സിലബസിലുള്ള പാഠഭാഗങ്ങൾ. എൻട്രൻസ് എക്‌സമൊക്കെ കഴിഞ്ഞിറങ്ങുന്ന ലോ ഗ്രാജുവേറ്റുകളെ കാത്തിരിക്കുന്ന സാധ്യതകളേതൊക്കെ എന്നുകൂടി വിശദമായി ഒന്ന് നോക്കാം. 

ആദ്യത്തേത് അഡ്വക്കസി തന്നെ. ലോ പഠിച്ചാൽ വക്കീലാവുക എന്നതാണ് എല്ലാവർക്കും അറിയുന്ന ഏറ്റവും പോപ്പുലർ ആയ കരിയർ. രാജ്യത്തെ വിവിധ കോടതികളിൽ ഇവർക്ക് പ്രാക്ടീസ് ചെയ്യാം. പിന്നെയുള്ളത് സർക്കാർ മേഖലയിലെ തൊഴിലവസരങ്ങളാണ്. അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ, ലീഗൽ അസിസ്റ്റന്റ് തുടങ്ങിയ സർക്കാർ നടത്തുന്ന പരീക്ഷകൾ പാസായി, സർക്കാർ ജോലികൾ നേടാം. അടുത്തത് പ്രൈവറ്റ് ആൻഡ് കോർപറേറ്റ് സെക്ടർ ആണ്. ലോ ഫേമുകളിൽ, കോർപറേറ്റ് കമ്പനികളിൽ ഒക്കെ ലീഗൽ അഡ്വൈസറായും, ലീഗൽ അണലിസ്റ്റായുമൊക്കെ ജോലി നോക്കാം. 

LLB

ഇനി ജുഡിഷ്യറിയാണ്. ഇന്ത്യൻ സംസ്ഥാനങ്ങൾ നടത്തിവരുന്ന ജുഡീഷ്യറി പരീക്ഷകളിൽ പാസ്സാവുന്നതോടെ എൽ എൽ ബി ഗ്രാഡുവേറ്റ്‌സിന് കോടതികളിൽ ജഡ്ജായും മജിസ്‌ട്രേറ്റായുമൊക്കെ നിയമനം ലഭിക്കും. ഇനിയുള്ളത് അധ്യാപനമാണ്. എൽ എൽ ബി കഴിഞ്ഞ് നേരെ ലോ കോളേജുകളിലും ലോ അക്കാദമികളിലും ടീച്ചറായി പ്രവേശിക്കാൻ കഴിയും. ഇതൊന്നും കൂടാതെ ലീഗൽ റിസർച്ച്, ലോ ബുക്ക്സ് റൈറ്റർ, ജേർണലിസം തുടങ്ങിയ മേഖലകളിലുമൊക്കെ എൽ എൽ ബി ക്കാർക്ക് തിളങ്ങാൻ സാധിക്കും. 

എവിടെയൊക്കെ പഠിക്കാം എന്നുകൂടി നോക്കാം. കേരാളത്തിൽ നാല് സർക്കാർ ലോ കോളേജുകളാണുള്ളത്. എറണാകുളം, തൃശൂർ, കോഴിക്കോട്, തിരുവനന്തപുരം. ഇവിടെ നാലിടങ്ങളിലും അഞ്ച് വർഷ എൽ എൽ ബിയും 3 വർഷ എൽ എൽ ബി കോഴ്സുകളുമുണ്ട്. 3 വർഷ എൽ എൽ ബി കോഴ്സ് നൽകി വരുന്ന 19 ഉം അഞ്ച് വർഷ കോഴ്സ് നൽകി വരുന്ന 7 ഉം പ്രൈവറ്റ് സെല്ഫ് ഫിനാൻസിങ് കോളേജുകൾ കേരളത്തിലുണ്ട്. നിയമങ്ങളും നിയമവശങ്ങളും പഠിക്കാനും പ്രാവർത്തികമാക്കാനും അഭിരുചിയും കഴിവുമുണ്ടെങ്കിൽ എൽ എൽ ബി മികച്ച കരിയർ അവസരമാണ്. എൻട്രൻസ് എക്‌സാം എഴുതാൻ ആഗ്രഹമുള്ളവർ നന്നായി ഹാർഡ് വർക്ക് ചെയ്യുക. കാരണം സീറ്റുകൾ പരിമിതമാണ്. ഓരോ വർഷവും എൻട്രൻസ് എഴുതുന്ന 75000 വരെ വരുന്ന വിദ്യാർത്ഥികളെ അഡ്മിറ്റ് ചെയ്യാൻ മാത്രമുള്ള സീറ്റുകളൊന്നും ഇവിടെ ഇല്ല. അതുകൊണ്ട് താല്പര്യമുള്ളവർ നന്നായി പരിശീലിച്ച് പരീക്ഷയെഴുതുക. എൽ എൽ ബി യുടെ സാധ്യതകൾ നിരവധിയാണ്.