വനിത ശിശു വികസന വകുപ്പിന്റെ കീഴിൽ കേരള മഹിള സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ കണ്ണൂരിൽ പ്രവർത്തിക്കുന്ന സ്ത്രീകളുടെയും കുട്ടികളുടെയും ഹോമിലേക്ക് ഹോം മാനേജർ, സോഷ്യൽ വർക്കർ, സൈക്കോളജിസ്റ്റ്(പാർട്ട് ടൈം) എന്നീ തസ്തികകളിലേക്ക് നിയമനം നടത്തുന്നു. ഹോം മാനേജർ, സോഷ്യൽ വർക്കർ തസ്തികയിലേക്ക് എം.എസ്.ഡബ്ല്യു/എം.എ (സോഷ്യോളജി), എം.എ.(സൈക്കോളജി) യോഗ്യതകളുണ്ടായിരിക്കണം. ഹോം മാനേജർക്ക് 18,000 രൂപയും സോഷ്യൽ വർക്കർക്ക് 12,000 രൂപയും പ്രതിമാസവേതനം ലഭിക്കും. സൈക്കോളജിസ്റ്റ് തസ്തികയിലേക്ക് എം.എസ്.സി/എം.എ സൈക്കോളജിയും ഒരു വർഷത്തെ പ്രവൃത്തി പരിചയവും വേണം. പ്രതിമാസം 7000 രൂപ വേതനം ലഭിക്കും. സാമൂഹിക സേവനത്തിൽ താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ വെള്ളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം അസ്സൽ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളുമായി ജൂലൈ നാലിന് രാവിലെ 10 ന് കണ്ണൂർ കളക്‌ട്രേറ്റ് കോൺഫറൻസ് ഹാളിൽ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം.

Home VACANCIES