Reshmi Thamban

Reshmi Thamban
Sub Editor, Nownext

എ സി സി എ. പഠിച്ചിറങ്ങിയാൽ കൈനിറയെ അവസരങ്ങളുള്ള, ഇന്ത്യയ്ക്കകത്തും പുറത്തും ഒരേപോലെ സാധ്യതകളുള്ള ഒരു കോഴ്സ് ആണ് എ സി സി എ. എന്താ കാര്യം? ഒന്നും രണ്ടുമല്ല, 181 രാജ്യങ്ങളിൽ അംഗീകാരമുള്ള ഒരു ഗ്ലോബൽ പ്രൊഫെഷണൽ ബോഡി ആണ് ഈ എ സി സി എ. 1904 ൽ ലണ്ടനിൽ സ്ഥാപിതമായ അസോസിയേഷൻ ഓഫ് ചാറ്റേർഡ് സെർട്ടിഫൈഡ് അക്കൗണ്ടന്റ്സ് എന്ന ഗ്ലോബൽ ബോഡി നൽകി വരുന്ന ഈ കോഴ്സ് അന്നും ഇന്നും അതേ പ്രൗഢിയോടെ നിലനിൽക്കുന്നു. ടോപ് റേറ്റഡ് എന്ന് വെറുതെ പറഞ്ഞാ പോരാ, എ സി സി എ യുടെ സാധ്യതകൾക്ക് ഒരു ചെറിയ മങ്ങലുപോലും നൂറ്റാണ്ട് ഒന്ന് കഴിഞ്ഞിട്ടും സംഭവിച്ചിട്ടില്ല. 

എന്തായിരിക്കും കാരണം? എ സി സി എ യുടെ സിലബസാണ്‌ പ്രധാന കാരണം. അക്കൗണ്ടിംഗ് രംഗത്തുള്ള പുതിയ പുതിയ മാറ്റങ്ങൾ പോലും ഏറ്റവും പുതിയ സിലബസിൽ ചേർത്തിട്ടുണ്ടാവും. അതിങ്ങനെ അപ്ഡേറ്റ് ചെയ്തുകൊണ്ടേയിരിക്കും. പിന്നെ, എന്താന്ന് വെച്ചാല്, നമ്മളീ പറഞ്ഞ എ സി സി എ എന്ന ഗ്ലോബൽ ബോഡിയുടെ കീഴിൽ 7500 ൽ അധികം സ്ഥാപനങ്ങളാണ് ജോലി തരാൻ വേണ്ടി കോഴ്സ് കഴിഞ്ഞ ആളുകളെയും കാത്തിരിക്കുന്നത്. മികച്ച ശമ്പളം, ഉയർന്ന പൊസിഷൻ, ഹൈ ഡിമാൻഡ്, ഇതൊക്കെ തന്നെ ധാരാളല്ലേ?

READ MORE : എങ്ങനെ ഒരു ചാറ്റേർഡ് അക്കൗണ്ടന്റ് ആവാം? വായിക്കൂ.

A Complete Guide about ACCA

എ സി സി എ യുടെ ചരിത്രം നമ്മള് പറഞ്ഞു, പ്രത്യേകതകള് പറഞ്ഞു, ഇനി പറയാനുള്ളത്, കോഴ്സിന്റെ മറ്റ് കാര്യങ്ങളാണ് (A Complete Guide about ACCA). പഠനം, എലിജിബിലിറ്റി, കോഴ്സിന്റെ ഡ്യൂറേഷൻ, നമ്മുടെ സി എ യും ആയുമായിട്ടുള്ള എ സി സി എ യുടെ വ്യത്യാസങ്ങൾ. നോക്കാം. 

ആർക്കൊക്കെ എ സി സി എ പഠിക്കാം?
എല്ലാവരുടെയും വിചാരം എന്താന്നുവെച്ചാൽ, ഇതില് ഈ അക്കൗണ്ടൻസി ഒക്കെ പഠിക്കാനുള്ളതോണ്ട്, അത് കോമേഴ്‌സുകാർക്ക് മാത്രം ഉള്ളതാണ് എന്നാണ്. എന്ന അങ്ങനെ അല്ലാട്ടോ… +2 പാസായ ആർക്കും പഠിക്കാം. സയൻസ് ആവാം, കോമേഴ്‌സ് ആവാം, ഹ്യൂമാനിറ്റീസും ആവാം. ഡിഗ്രി കഴിഞ്ഞും എ സി സി എ ക്ക് പോവാം. ഏതാണോ ഡിഗ്രി അതിനനുസരിച്ച് എ സി സി എ പേപ്പറുകളിൽ കൊറച്ച് ഇളവൊക്കെ കിട്ടുകേം ചെയ്യും. 

A Complete Guide about ACCA

അകെ 13 പരീക്ഷകളുണ്ട്, അത് മുഴുവൻ എഴുതി പാസായി, പിന്നെ ഒരു വീഡിയോ ക്ലാസും ടെസ്റ്റും ഉണ്ട്, അതും പാസായി ശേഷം ഒരു 3 വർഷത്തെ ട്രെയിനിങ്ങും കൂടി കഴിഞ്ഞാ ഒരാൾക്ക് എ സി സി എ മെമ്പർഷിപ്പ് ഉള്ള ചാറ്റേർഡ് അക്കൗണ്ടന്റ് ആവാൻ പറ്റും. പക്ഷെ ഈ പറഞ്ഞത്ര എളുപ്പല്ല പഠിച്ച് തീർക്കാൻ. അതിന്റെ എടേലുള്ള കൊറേ കാര്യങ്ങളിണ്ട്. A Complete Guide about ACCA

READ MORE : കമ്പനി സെക്രട്ടറി കരിയർ സ്വപ്നം സ്വപ്നം കാണുന്നവർ ചെയ്യേണ്ടത്…!

ഓൺ ഡിമാൻഡ് പരീക്ഷകൾ

ടോട്ടൽ മൂന്നു ലെവൽ ആയിട്ടാണ് എ സി സി എ യുടെ പരീക്ഷകളുള്ളത്. അപ്ലൈഡ് നോളഡ്ജ്, അപ്ലൈഡ് സ്‌കിൽസ്, സ്ട്രാറ്റജിക് പ്രൊഫെഷണൽ എന്നുള്ള 3 മൊഡ്യുളുകൾ. ഈ മൊഡ്യുളുകളിലായി ഈ പതിമൂന്നു പേപ്പറുകളും ഇങ്ങനെ ഡിവൈഡ് ചെയ്തിട്ടാണുള്ളത്. ആദ്യത്തെ അപ്ലൈഡ് നോളഡ്ജ് മൊഡ്യുളിൽ 3 പരീക്ഷകൾ ഉം അടുത്ത ലെവലായ അപ്ലൈഡ് സ്‌കിൽസിൽ 6 പേപ്പറുകളും ഇണ്ട്. ഈ പറഞ്ഞ രണ്ട് ലെവലുകൾ അതായത് അപ്ലൈഡ് നോളഡ്ജ് ഉം സ്കിൽസും രണ്ടും ഫണ്ടമെന്റൽ ലെവൽ എന്നാണ് അറിയപ്പെടുന്നത്. നോളഡ്ജ് ലെവലിലെ 3 പേപ്പറും മൾട്ടിപ്പിൾ ചോയ്സ് പരീക്ഷ ആയിരിക്കും. സ്കിൽ ലെവലിലെ ആദ്യത്തെ 4 പരീക്ഷയും ഇതേപോലെ മൾട്ടിപ്പിൾ ചോയ്സ് ആയിരിക്കും. നെഗറ്റീവ് മാർക്കില്ല. 

വേറൊരു പ്രത്യേകത കൂടിയിണ്ട്. ഈ നാല് പരീക്ഷകളും ഓൺ ഡിമാൻഡ് പരീക്ഷകളാണ്. ഓൺ ഡിമാൻഡ് പരീക്ഷ എന്ന് വെച്ചാല്, വിദ്യാർത്ഥികൾക്ക്, എനിക്ക് ഇന്ന ദിവസം പരീക്ഷ വേണം എന്ന് അങ്ങോട്ട് ആവിശ്യപ്പെട്ട് പരീക്ഷ എഴുതാൻ കഴിയും. പിന്നൊരു കാര്യം കൂടിയുണ്ട്. കംപ്യൂട്ടറിലാണ് നമ്മൾ പരീക്ഷ എഴുതുക. പരീക്ഷ കഴിഞ്ഞ ഉടനെ തന്നെ ഈ മൾട്ടിപ്പിൾ ചോയ്സ് പരീക്ഷേടെ മാർക്ക് സ്‌ക്രീനിലിങ്ങനെ തെളിഞ്ഞ് വരും. എപ്പഴാ റിസൾട്ട് വര്വ എന്നുള്ള നോക്കിയിരിപ്പ് ഈ പേപ്പറുകളുടെ കാര്യത്തില് വേണ്ട എന്നർത്ഥം. ബാക്കിയുള്ള പേപ്പറുകളിൽ ലോങ്ങ് ആൻസർ ചെയ്യേണ്ട ചോദ്യങ്ങള് കൂടി ഇണ്ടാവും. 

A Complete Guide about ACCA

മൂന്നാമത്തെ ലെവലായ സ്ട്രാറ്റജിക് പ്രൊഫെഷണൽ ലെവെലിലേക്ക് വന്നാൽ, ഇതില് രണ്ട് കമ്പൽസറി പേപ്പറുകളിണ്ട്. അത് നിര്ബന്ധമായും എഴുതണം. പിന്നെ ഉള്ള നാല് പേപ്പറുകളിൽ ഏതെങ്കിലും രണ്ടെണ്ണം കൂടി എഴുതണം. അങ്ങനെ മൊത്തം 4 പേപ്പറുകൾ. ഈ നാലും എഴുത്ത് പരീക്ഷകളാണ്. 

എ സി സി എ പരീക്ഷകൾ വളരെ ഫ്ലെക്സിബിൾ ആണ്. കാര്യം, നമുക്കിപ്പൊ ഓരോ പേപ്പറുകളായി എഴുതിയെടുക്കാൻ പറ്റും. അതായത്, ഇപ്പൊ ആദ്യത്തെ ലെവെലിലെ രണ്ട് പരീക്ഷ മാത്രേ പഠിച്ചിട്ടുള്ളു എന്ന് കരുതുക. നമുക്ക് ആ പരീക്ഷകൾ മാത്രായിട്ട് എഴുതിയെടുക്കാൻ പറ്റും. ബാക്കിയുള്ള സി എ, സി എം എ പരീക്ഷയിലോന്നും ഇത് നടക്കില്ലാട്ടോ. അക്കാരണം അതിന്റെയൊക്കെ പരീക്ഷകൾ ഗ്രൂപ്പായിട്ടാണ് വരുന്നത്. അതോണ്ടന്നെ അത് ഗ്രൂപ്പായിട്ട് തന്നെ എഴുതണം. എ സി സി എ ക്കും അതേപോലെ, നോളേജ് ലെവലും സ്കിൽ ലെവലും എഴുതി കഴിഞ്ഞ് മാത്രേ, സ്ട്രാറ്റജി ലെവൽ എഴുതാൻ പറ്റൂ എന്നൊരു ക്ലോസ് ഉണ്ട്. ആദ്യത്തെ 4 പേപ്പറുകൾ ഒഴികെ ബാക്കി 9 പേപ്പറുകളുടെ പരീക്ഷയും മാർച്ച്, ജൂൺ, സെപ്തംബര്, ഡിസംബർ എന്നീ മാസങ്ങളിലായി നടത്തപ്പെടും. 

സർട്ടിഫിക്കറ്റ്സ്

എ സി സി എ പേടിച്ചോണ്ടിരിക്കുമ്പോ തന്നെ അതായത് ആദ്യത്തെ ലെവൽ പാസായി കഴിഞ്ഞാൽ തന്നെ നമുക്ക് ഡിപ്ലോമ ഇൻ അക്കൗണ്ടിംഗ് ആൻഡ് ബിസിനസ് എന്ന സർട്ടിഫിക്കറ്റ് നമ്മുടെ കയ്യിലേക്ക് കിട്ടും. രണ്ടാമത്തെ ലെവൽ കൂടി കഴിയുമ്പോഴേക്ക് അടുത്ത സർട്ടിഫിക്കറ്റ് കിട്ടും, അത് അഡ്വാൻസ് ഡിപ്ലോമ ഇൻ അക്കൗണ്ടിംഗ് ആൻഡ് ബിസിനസ് ആയിരിക്കും. ഇതൊന്നും പോരാതെ എ സി സി എ യും ഓക്സ്ഫോർഡ് ബ്രൂക്ക്സ് യൂണിവേഴ്‌സിറ്റിയും കൂടി ഒരുമിച്ച് സ്റ്റുഡന്റ്‌സിനായി ബി എസ് സി ഹോണേഴ്‌സ് ഇൻ അപ്പ്ലിറ്റ് അക്കൗണ്ടിംഗ് എന്ന ഡിഗ്രി കൂടി നൽകി വരിന്നിണ്ട്. എ സി സി എ യുടെ നിശ്ചയിക്കപ്പെട്ട പേപ്പറുകൾ പൂർത്തിയാക്കി അതിന്റൊപ്പം ഒരു റിസേർച് പേപ്പർ കൂടി സബ്മിറ്റ് ചെയ്താൽ ഡിഗ്രി കയ്യില് കിട്ടും. ഇതേപോലെ തന്നെ ഒരു എം എസ് സി കൂടി കിട്ടാനുള്ള വകുപ്പിണ്ട്. അത് ലണ്ടൻ യൂണിവേഴ്സിറ്റി തരുന്നതാണ്. എം എസ് സി ഇൻ പ്രൊഫെഷണൽ അക്കൗണ്ടൻസി എന്ന പോസ്റ്റ് ഗ്രാഡുവേറ്റ് ഡിഗ്രി. 

A Complete Guide about ACCA

13 പേപ്പറുകളൊക്കെ കഴിഞ്ഞാൽ ഉടനെ നമുക്ക് എ സി സി എ മെമ്പർഷിപ്പ് കിട്ടില്ല. അതിനു രണ്ട് കടമ്പ കൂടി ബാക്കിയുണ്ട്. അതിലൊന്ന് എത്തിക്സ് ആൻഡ് പ്രൊഫെഷണൽ കോഴ്സസ് എന്ന വീഡിയോ ക്ലാസുകളുടെ മൊഡ്യുളും, പിന്നെ അതിന്റെ പരീക്ഷയുമാണ്. അത് കഴിഞ്ഞ്, 3 കൊല്ലാതെ ട്രെയിനിങ്ങും കൂടി കഴിഞ്ഞാൽ നമ്മൾ എ സി സി എ മെമ്പർഷിപ്പുള്ള പ്രൊഫെഷണൽ ആവും. 

ഡ്യുറേഷൻ

കോഴ്സിന്റെ ഡ്യുറേഷൻ എത്രയാണ് കൂടി നോക്കാം. 13 പേപ്പറിനും തയ്യാറെടുക്കാനായിട്ട് ഒരു 3 മാസം വെച്ച് കൂട്ടിക്കഴിഞ്ഞാല്, അതേപോലെ തന്നെ പഠിച്ച് നമുക്ക് പേപ്പറൊക്കെ എഴുതിയെടുക്കാൻ കഴിഞ്ഞാല് വെറും 3 വർഷം കൊണ്ട് കോഴ്സ് പൂർത്തിയാക്കാനായിട്ട് പറ്റും. ഈ ട്രെയിനിങ് പഠിക്കുമ്പോ തന്നെ വേണോ, പഠിച്ചിറങ്ങിയിട്ട് വേണോ, എന്നൊക്കെ നമുക്ക് തീരുമാനിക്കാം. 

ഒരു എ സി സി എ പ്രൊഫെഷനലിന്റെ സാലറി എത്രയാണ് എന്ന് നോക്കണ്ടേ? ഫ്രഷാറായിട്ട് കേറുമ്പോ തന്നെ, 35000 മുതലാണ് സാലറി പാക്കേജ് തുടങ്ങുന്നത്. വാർഷിക ശരാശരി നോക്കുമ്പോ എട്ട് ലക്ഷം രൂപ വരും. ഇത് ഇന്ത്യയിലെ കണക്ക്. വിശേഷത്തേക്ക് ചെല്ലുമ്പോ, അത് പിന്നെയും കൂടും. 

പത്തിന് ശേഷം എ സി സി എ

അധികമാർക്കും അറിയാത്ത എ സി സി എ യെ പറ്റിയുള്ള ഒരു രഹസ്യം കൂടി പറഞ്ഞ് തരാം, പത്താം ക്ലാസ് പാസായ കുട്ടികൾക്കും എ സി സി എക്ക് ചേരാനുള്ള യോഗ്യത കിട്ടും. അതിനു പക്ഷെ ഒരു പരീക്ഷ എഴുതി പാസാവണം. ഐ എ പി ടി, ഇന്റർനാഷണൽ പ്രൊഫിഷ്യൻസി ടെസ്റ്റ് എന്ന പരീക്ഷയാണിത്. ഇത് പാസായി കഴിഞ്ഞാല് +2 പഠനത്തോടൊപ്പം തന്നെ എ സി സി എ ഫണ്ടമെന്റൽ ലെവൽ പഠിക്കാൻ കഴിയും. +2 കഴിയുമ്പോഴേക്ക് ആദ്യ ലെവലായ ഡിപ്ലോമ എഴുതിയെടുക്കാൻ പറ്റും എന്നർത്ഥം. 

A Complete Guide about ACCA

 

എ സി സി എ യും സി എ യും തമ്മിലുള്ള വ്യത്യാസം നോക്കിക്കഴിഞ്ഞാല് മനസിലാവുക, നമ്മൾ ഇന്ത്യ മാത്രാണ് ഫോക്കസ് ചെയ്യുന്നതെങ്കിൽ സി എ ആണ് നല്ലത്. കാരണം ഏതെങ്കിലും സ്ഥാപനത്തിന്റെ കീഴിലല്ലാണ്ട് നമുക്ക് സ്വന്തായിട്ട് ഇൻഡിപെൻഡന്റായിട്ട് നിക്കാൻ സി എ സഹായിക്കും. പക്ഷെ ഇന്ത്യക്ക് പുറത്ത് സി എ ക്ക് ഈ വാല്യൂ ഇല്ല. എ സി സി എ ഉണ്ടെങ്കിൽ ഇന്ത്യയിലെ മൾട്ടി നാഷണൽ കമ്പനികളിലായിരിക്കും ജോലി ചെയ്യാൻ അവസരം കിട്ടുക. അതേപോലെ വിദേശ രാജ്യങ്ങളിലും ഇഷ്ടം പോലെ അവസരങ്ങൾ കിട്ടും. കാരണം ആദ്യം പറഞ്ഞ 181 രാജ്യങ്ങളുടെ അംഗീകാരം തന്നെ.  

അപ്പൊ ഗ്ലോബലി അക്സസ്സ് ഉള്ള കോഴ്സ് ആണ് ലക്ഷ്യമെങ്കിൽ നിങ്ങൾ എ സി സി എ ഓപ്റ്റ് ചെയ്യുന്നതാണ് എപ്പഴും നല്ലത്. ഹാർഡ് വർക്ക് ചെയ്യാനും ഹൈ ലെവെലിലെത്താനും നിങ്ങള് റെഡിയാണെങ്കിൽ ലോകത്ത് എവിടെ ചെന്നും ജോലി ചെയ്യാനുള്ള അവസരമാണ് എ സി സി എ തുറന്നിടുന്നത്. 

Reference:Association of Chartered Certified Accountants:-A Complete Guide about ACCA