Reshmi Thamban

𝑹𝒆𝒔𝒉𝒎𝒊 𝑻𝒉𝒂𝒎𝒃𝒂𝒏
𝑺𝒖𝒃 𝑬𝒅𝒊𝒕𝒐𝒓, 𝑵𝒐𝒘𝒏𝒆𝒙𝒕

ലോകത്തെ തന്നെ ഏറ്റവും ടഫ് ആയ രണ്ടാമത്തെ കോഴ്സ്, 3 ഘട്ടങ്ങളിലായി എഴുതിയെടുക്കേണ്ടത് 20 പേപ്പറുകൾ, അതിൽ തന്നെ ഗ്രൂപ്പിലെ ഏതെങ്കിലും ഒരു പേപ്പർ ഫെയിൽ ആയാൽ ഗ്രൂപ്പ് മുഴുവൻ വീണ്ടും എഴുതേണ്ട രീതിയിൽ കൺസ്ട്രക്ട് ചെയ്തിട്ടുള്ള എക്‌സാം പാറ്റേൺ, പരീക്ഷകൾക്കിടയിൽ തന്നെ കംപ്ലീറ്റ് ചെയ്യേണ്ട 3 വർഷത്തെ ആർട്ടിക്കിൾഷിപ്പ്. ഇത്രയുമൊക്കെ കടമ്പകൾ കടന്നാണ് ഒരു സി എ പിറക്കുന്നത്. ചാറ്റേർഡ് അക്കൗണ്ടന്റ്. ഫിനാൻസ് രംഗത്തെ ദി ലാസ്റ്റ് വേർഡ് എന്നൊക്കെ വിളിക്കാം ഒരു സി എ യെ. അതായത് ടാക്‌സേഷൻ, അക്കൗണ്ടിംഗ്, ഓഡിറ്റിങ് തുടങ്ങിയ ഏത് കാര്യമെടുത്താലും അതിലൊക്കെ എക്സ്പെർട്ട് ആയിരിക്കും ഒരു സി എ. 

How to Become a CA?

നമുക്കിന്ന് ഒരു ചാറ്റേർഡ് അക്കൗണ്ടന്റ് ആകുന്നതിന്റെ ഓരോ ഘട്ടങ്ങളും വിശദമായി തന്നെ നോക്കാം. ആർക്കൊക്കെ സി എ ആവാം? (How to Become a CA?) യോഗ്യത, ഡ്യുറേഷൻ, പരീക്ഷകൾ, ആർട്ടിക്കിൽഷിപ്പ്, ജോബ് റോൾസ്, സാലറി, തുടങ്ങി സി എ യുമായി ബന്ധപ്പെട്ട കാര്യങ്ങളൊക്കെ. ചാറ്റേർഡ് അക്കൗണ്ടന്റ് കോഴ്സ് നടത്തുന്നത് ദി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാറ്റേർഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ- ICAI എന്ന പ്രൊഫെഷണൽ ബോഡിയാണ്. 1949 ൽ പാർലമെന്റിന്റെ പ്രത്യേക നിയമപ്രകാരം രൂപീകരിച്ചതാണ് ഐ സി എ ഐ. അന്ന് മുതൽ ഇന്ന് വരെ, സി എ ക്ക് ഹൈ ഡിമാൻഡ് ആണ്, ഹൈ റെപ്യുട്ടേഷൻ ആണ്, ഹൈ സാലറിയുമാണ്. 

How to Become a CA?

ആർക്കൊക്കെ സി എ ആവാം? കോമേഴ്‌സുകാർക്ക് മാത്രം എന്നൊന്നും പറഞ്ഞേക്കല്ലേ… +2 ഏത് സ്ട്രീം എടുത്തവർക്കും സി എ ആവാൻ കഴിയും. ഡിഗ്രി കഴിഞ്ഞാണ് പോകുന്നതെങ്കിലും അങ്ങനെ തന്നെ. ബി കോം ആണെങ്കിൽ 55 % മാർക്ക് മതിയാവും. മറ്റ് ഡിഗ്രികളാണെങ്കിൽ 60 % മാർക്ക് വേണം എന്ന് മാത്രം. സി എ ആവാൻ +2 കഴിഞ്ഞ ഉടനെ പോകുന്നവർ ഫൗണ്ടേഷൻ ലെവൽ മുതൽ പഠിച്ചുതുടങ്ങണം. ഡിഗ്രി കഴിഞ്ഞ് പോകുന്നവർക്ക് പക്ഷെ ഡയറക്ടറ് എൻട്രി ആണ്. ഫൗണ്ടേഷൻ എഴുതേണ്ട ആവിശ്യമില്ല. ഇതൊക്കെ എന്താണെന്നല്ലേ? പറയാം. 

READ MORE : എ സി സി എ; അറിയേണ്ടതെല്ലാം, വായിക്കൂ

3 Phases

സി എ ക്ക് 3 ഘട്ടങ്ങളുണ്ട്. ഫൗണ്ടേഷൻ, ഇന്റെർമീഡിയറ്റ്, ഫൈനൽ. കൂടാതെ ആർട്ടിക്കിൾഷിപ്പ് എന്നറിയപ്പെടുന്ന 3 വർഷത്തെ ട്രെയിനിങ്ങും. ആകെയുള്ള 20 പേപ്പറുകൾ ഈ 3 ലെവലുകളിലായാണ് ഡിവൈഡ് ചെയ്തിരിക്കുന്നത്. ഫൗണ്ടേഷൻ ലെവലിൽ 4 പേപ്പർ. ഇന്റെർമീഡിയറ്റ് ലെവെലിലും ഫൈനലിലും 8 വീതം പേപ്പറുകൾ. ഫൗണ്ടേഷനിലെ ആദ്യ രണ്ട് പേപ്പറുകൾ ഡിസ്ക്രിപ്റ്റീവും, അടുത്ത രണ്ടെണ്ണം ഒബ്ജക്റ്റീവ് ടൈപ്പും ആണ്. ഒബ്ജക്റ്റീവ് ടൈപ്പ് പരീക്ഷയ്ക്ക് നമ്മുടെ പി എസ് സി പരീക്ഷയ്ക്കുള്ളത് പോലെ ഓരോ തെറ്റുത്തരത്തിനും നെഗറ്റീവ് മാർക്കുമുണ്ട്. ഫൌണ്ടേഷൻ പരീക്ഷകൾ എല്ലാ വർഷവും മെയ്, നവംബർ മാസങ്ങളിലാണ് നടക്കുക. മെയ് മാസം പരീക്ഷയെഴുതാൻ അതിനു മുൻപുള്ള ഡിസംബറിലും , നവംബറിൽ പരീക്ഷയെഴുതാൻ തൊട്ട് മുൻപ് ഉള്ള ജൂണിലും അപേക്ഷിക്കണം. 

ഇന്റർമീഡിയറ്റ് ലെവലിൽ എക്‌സാമുകൾ തുടങ്ങുന്നതിന് മുൻപായി ഇന്റഗ്രേറ്റഡ് കോഴ്സ് ഓൺ ഐ ടി ആൻഡ് സോഫ്റ്റ് സ്‌കിൽസ് എന്ന നാലാഴ്ച ദൈർഖ്യമുള്ള വീഡിയോ ക്ലാസ് ഉണ്ടായിരിക്കും. ശേഷം അടുത്ത 8 മാസം സ്റ്റഡി പീരീഡ് ആണ്. അത് കഴിഞ്ഞാണ് പരീക്ഷകൾ നടക്കുക. ആകെ ഉള്ള 8 പേപ്പറുകളെ 4 പേപ്പറുകൾ വീതമുള്ള രണ്ട് ഗ്രൂപ്പുകളാക്കി തിരിച്ചാണ് പരീക്ഷ. സി എ യെ മറ്റ് പരീക്ഷകളിൽ നിന്നും വ്യത്യസ്തമാക്കുന്നത് അതിന്റെ മാർക്ക് സിസ്റ്റമാണ്. ഓരോ പേപ്പറിനും 100 ലാണ് മാർക്ക്. 100 ൽ 40 മാർക്ക് നേടിയാൽ പേപ്പർ പാസാവാം. പക്ഷെ ഗ്രൂപ് പാസാവണമെങ്കിൽ 400 ൽ അകെ 200 മാർക്ക് നേടിയിരിക്കണം. അതായത് 4 പേപ്പറുകളിലും 40 മാർക്ക് വീതം വാങ്ങിയാൽ പരീക്ഷ പാസാവാം, ഗ്രൂപ്പ് എന്ന കടമ്പ കടക്കാൻ പറ്റില്ല. 

How to Become a CA?

Articleship

സി എ ഇന്ററിലെ ഏതെങ്കിലും ഒരു ഗ്രൂപ് പാസായലാണ് ആർട്ടിക്കിൾഷിപ്പ് ചെയ്യാൻ കഴിയുക. ഡിഗ്രി കഴിഞ്ഞ വരുന്ന വിദ്യാർത്ഥികൾക്ക് പക്ഷെ നേരിട്ട് തന്നെ ആർട്ടിക്കിൾഷിപ്പിലേക്ക് എൻട്രി ലഭിക്കും. ആർട്ടിക്കിൾഷിപ്പിന്റെ ആദ്യത്തെ 9 മാസം കഴിഞ്ഞ് പരീക്ഷയും എഴുതാം. 3 വർഷമാണ് ആർട്ടിക്കിൾഷിപ്പ് കാലാവധി. ആർട്ടിക്കിൾഷിപ്പിന്റെ ആദ്യ രണ്ട് വർഷങ്ങളിൽ ഓൺലൈൻ അസ്സസ്മെന്റ് ഉണ്ടാകും. അതിന്റെ മാർക്ക് സി എ സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തുകയും ചെയ്യും. 

READ MORE : കമ്പനി സെക്രട്ടറി കരിയർ സ്വപ്നം സ്വപ്നം കാണുന്നവർ ചെയ്യേണ്ടത്…!

അവസാനഘട്ടമാണ് സി എ ഫൈനൽ. ഫൈനലിലും 4 ആഴ്ച കാലാവധി ഉള്ള വീഡിയോ ക്ലാസ് ഉണ്ട് . ഐ ടി ആൻഡ് സോഫ്റ്റ് സ്‌കിൽസ് അഡ്വാൻസ്ഡ് കോഴ്സ്. ഫൈനലിൽ ഉള്ള 8 പേപ്പറുകളിൽ ഒരെണ്ണം എലെക്റ്റിവ് പേപ്പർ ആയിരിക്കും. നിർദ്ദേശിച്ചിട്ടുള്ള 6 എലെക്റ്റീവുകളിൽ നിന്നും വിദ്യാർത്ഥികൾക്ക് അവരുടെ താല്പര്യാനുസരണം തിരഞ്ഞെടുക്കാം. ഇവിടെയും 200 മാർക്ക് മിനിമം നേടിയാൽ മാത്രമേ ഗ്രൂപ്പ് പാസാവുകയുള്ളു. പക്ഷെ, പേപ്പറുകളിൽ ഏതിലെങ്കിലും 60  മാർക്കിൽ അധികം നേടിയിട്ടുണ്ട് എങ്കിൽ ആ പേപ്പറുകൾക്ക് എക്‌സെപ്ഷൻ ഉണ്ട്. അത് വീണ്ടും എഴുതേണ്ടതില്ല. ഫെയിൽ ആയ പരീക്ഷകൾ മാത്രം എഴുതിയാൽ മതിയാകും. 

Duration

എല്ലാ പേപ്പറുകളും കൃത്യ സമയം കൊണ്ട് എഴുതിയെടുക്കുകയാണ് എങ്കിൽ, ഫൗണ്ടേഷൻ മുതൽ പഠിച്ച് വരുന്ന വിദ്യാർത്ഥികൾക്ക് സി എ കംപ്ലീറ്റ് ചെയ്യാൻ നാലര മുതൽ അഞ്ച് വർഷവും, ഡിഗ്രി കഴിഞ്ഞ് വരുന്ന വിദ്യാർത്ഥികൾക്ക് 3 വർഷവും മതിയാവും. മാത്രമല്ല, സി എ പഠിക്കാൻ ഒരു കോച്ചിങ് സെന്ററിന്റെ അത്യാവശ്യമില്ല. കാരണം സി എ ഒരു കറസ്പോണ്ടൻസ് കോഴ്സ് ആണ്. വിദ്യാർത്ഥികൾക്ക് സ്വയം പഠിച്ച് പരീക്ഷ എഴുതാനുള്ള പ്രൊവിഷൻ ഉണ്ട്. 

How to Become a CA?

ഇനി, ഇന്ത്യയിലെ സി എ യുടെ സാലറി പരിശോധിക്കുകയാണെങ്കിൽ അതിന്റെ റേഞ്ച് വർഷത്തിൽ 6 ,7 ലക്ഷം മുതൽ 40 ലക്ഷം വരെയാണ് എന്ന് കാണാം. സ്വന്തമായി ഒരു ഫേം തുടങ്ങാനും ജോലി ചെയ്യാനുമൊക്കെയുള്ള അവസരം ഒരു സി എ ക്ക് ഉണ്ട്. ആരുടെയും കീഴിൽ വർക്ക് ചെയ്യാതെ സ്വന്തമായി നിൽക്കാം. കഴിവും സ്കില്ലുമൊക്കെയാണ് പ്രധാനം. അപ്പൊ അതാണ്. പഠിച്ച് നേടാൻ നല്ല കഷ്ടപ്പാടുള്ള ജോലിയാണ് ഒരു സി എ യുടേത്. ഉറച്ച മനസ്സുണ്ടെങ്കിൽ മാത്രമേ നേടിയെടുക്കാൻ കഴിയുകയുമുള്ളൂ. നേടിക്കഴിഞ്ഞാൽ മികച്ച ഭാവിയാണ് കാത്തിരിക്കുന്നതും. ഐ സി എ ഐ യുടെ വെബ്സൈറ്റ് താഴെ കൊടുക്കുന്നുണ്ട്. പുതിയ അപ്‌ഡേറ്റ്സ് ലഭിക്കാൻ സൈറ്റ് സന്ദർശിക്കുക. സി എ യുമായി ബന്ധപ്പെട്ട നിങ്ങളുടെ സംശയങ്ങളൊക്കെ കമന്റ് ബോക്സിൽ അറിയിക്കുക