ത്രിവത്സര യൂണിറ്ററി എൽ.എൽ.ബി(2020 അഡ്മിഷൻ റഗുലർ, 2018, 2019 അഡ്മിഷനുകൾ സപ്ലിമെന്ററി), ത്രിവത്സര എൽ.എൽ.ബി(2016, 2017 അഡ്മിഷനുകൾ സപ്ലിമെന്ററി, 2015 അഡ്മിഷൻ ആദ്യ മെഴ്സി ചാൻസ്, 2014 അഡ്മിഷൻ രണ്ടാം മെഴ്സി ചാൻസ്, 2013 അഡ്മിഷൻ മൂന്നാം മെഴ്സി ചാൻസ്) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

പുനർ മൂല്യ നിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് ഡിസംബർ 20 വരെ പരീക്ഷാ കൺട്രോളറുടെ ഓഫീസിൽ അപേക്ഷ നൽകാം.
——————————————
മൂന്നാം സെമസ്റ്റർ പി.ജി.സി.എസ്.എസ്- എം.എ. ഹിന്ദി (റഗുലർ, സപ്ലിമെൻററി) എം.എ. സംസ്‌കൃതം സ്പെഷ്യൽ ന്യായ, വേദാന്ത, സാഹിത്യ, വ്യാകരണ (റഗുലർ, സപ്ലിമെൻററി, ബെറ്റർമെൻറ്) – ഏപ്രിൽ 2022 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് ഡിസംബർ 20 വരെ ഓൺലൈനിൽ അപേക്ഷ നൽകാം.