തിരുവനന്തപുരം സര്‍ക്കാര്‍ സംസ്‌കൃത കോളേജിലെ ഇംഗ്ലീഷ് വിഭാഗത്തിലെ ഗസ്റ്റ് ലക്ചറര്‍ ഒഴിവിലേക്ക് 27ന് രാവിലെ 11ന് പ്രിന്‍സിപ്പലിന്റെ ഓഫീസില്‍ അഭിമുഖം നടത്തും. കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ വെബ്‌സൈറ്റില്‍ ഗസ്റ്റ് അധ്യാപകരുടെ പാനലില്‍ പേര് രജിസ്റ്റര്‍ ചെയ്തവര്‍ക്ക് പങ്കെടുക്കാം. യോഗ്യത, ജനന തിയതി, മുന്‍ പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ അഭിമുഖത്തിന് ഹാജരാക്കണം.