Reshmi Thamban

Reshmi Thamban
Sub Editor, Nownext

മരുന്ന് നിറച്ച ബാഗുമായി ആശുപത്രികളിലും ക്ലിനിക്കുകളും കയറിയിറങ്ങുന്ന വ്യക്തികളാണ് നമ്മുടെ സങ്കൽപ്പത്തിലെ  മെഡിക്കൽ റെപ്രസെന്റേറ്റീവുമാർ അല്ലേ? സിനിമകളിലാണെങ്കിൽ രാവിലെ മുതൽ വൈകുന്നേരം വരെ അലഞ്ഞ് തിരിഞ്ഞ് മാർകെറ്റിംഗും സെയിൽസുമൊക്കെയായി കഷ്ടപ്പെടുന്ന മെഡിക്കൽ റെപ്പുമാരെയും എല്ലാവരും കണ്ടിട്ടുണ്ടാവും. സത്യത്തിൽ അത്ര റിസ്ക് പിടിച്ച പണിയാണോ ഒരു മെഡിക്കൽ റെപ്പിന്റേത്? എന്താണ് അവരുടെ ജോലി? എങ്ങനെയാണ് അവരുടെ ശമ്പളം? മെഡിക്കൽ റെപ്പാവാനുള്ള യോഗ്യത എന്തൊക്കെയാണ്? തുടങ്ങിയ കാര്യങ്ങളൊക്കെ നമുക്ക് വിശദമായി തന്നെ നോക്കാം.

Medical representative

ഒരു മെഡിക്കൽ റെപ്പിന്റേത് അത്യാവശ്യം ഹാർഡ് വർക്ക് ആവശ്യമുള്ള ഒരു ജോലി തന്നെയാണ്. നല്ല മാർക്കറ്റിംഗ് സ്കിൽ ഉള്ളവർക്കാണ് ഈ ജോബ് പ്രൊഫൈൽ നന്നായി ചേരുക. ഫാർമസ്യുട്ടിക്കൽ കമ്പനികളുടെ പ്രതിനിധികളാണ് മെഡിക്കൽ റെപ്പുമാർ. ഡോക്ടർമാരെ ചെന്ന് കണ്ട് അവരുടെ പ്രോഡക്ടസ്, പ്രോഡക്ടസ് എന്ന് പറഞ്ഞാൽ അതിൽ മരുന്നുകൾ മാത്രമല്ല, മെഡിക്കൽ ഉപകരണങ്ങളും പെടും, അതൊക്കെ മാർക്കറ്റ് ചെയ്യുക എന്നതാണ് മെഡിക്കൽ റെപ്പുമാരുടെ ജോലി. അതായത് ഇവർക്ക് രണ്ട് പേർക്കുമിടയിലെ ഒരു പാലമാണ് മെഡിക്കൽ റെപ്പുമാർ. 

സയൻസ് ഡിഗ്രി ബാക്ഗ്രൗണ്ട് ഉള്ളവരെയാണ് ഈ ജോലിയിലേക്ക് കൂടുതലായി പരിഗണിക്കുന്നത് എങ്കിലും ഏതെങ്കിലും വിഷയത്തിലുള്ള ഡിഗ്രി ആണ് മെഡിക്കൽ റെപ്പാവാനുള്ള യോഗ്യത. അതുകൊണ്ട് തന്നെ മാനേജ്‌മന്റ് വിഷയത്തിൽ ഡിഗ്രിയുള്ള ഉദ്യോഗാർത്ഥികളും ഈ മേഖലയിൽ ധാരാളമായുണ്ട്. ബി എസ് സി നഴ്സിംഗ്, ബി ഫാം തുടങ്ങിയ ഡിഗ്രി ഉള്ളവർക്ക് ഈ ജോലി കൂടുതൽ എളുപ്പമായിരിക്കും എന്നതുകൊണ്ടാണ് അവരെ കൂടുതൽ പരിഗണിക്കുന്നത് എന്നാണ് പറയപ്പെടുന്നത്.  

Medical representative

മാർക്കറ്റിംഗ് സ്കിലാണ് ഇന്റർവ്യൂ സമയത്ത് ഏറ്റവും കൂടുതൽ പരിഗണിക്കുക എന്ന കാര്യം മനസ്സിൽ വെച്ചേക്കുക. ജോലിയിൽ പ്രവേശിച്ച് കഴിഞ്ഞാൽ റെപ്പുമാർക്ക് കമ്പനി വക ട്രെയിനിങ് ലഭിക്കും. ട്രെയിനിങ്ങുകൂടി കഴിഞ്ഞ് കഴിയുന്നതോടെയാണ് ജോലി തുടങ്ങുന്നത്. മെഡിക്കൽ റെപ്പുമാർക്ക് ശമ്പളത്തിന് പുറമേ, ട്രാവൽ അലവൻസ്, ഇൻസെന്റീവ് തുടങ്ങിയ എക്സ്ട്രാ പേയ്‌മെന്റുകൾ കൂടി ലഭിക്കും. കൂടാതെ ജോലിയിൽ പ്രവേശിച്ച് കഴിവ് തെളിയിച്ച് കഴിഞ്ഞാൽ ഒന്നോ രണ്ടോ വർഷത്തിനുള്ളിൽ തന്നെ പ്രൊമോഷൻ നേടി മികച്ച പൊസിഷനിലേക്ക് എത്താൻ കഴിയും. 

ഫീൽഡ് റെപ്രസെന്റേറ്റിവിൽ നിന്നും സെയിൽസ് മാനേജറിലേക്കും സെയിൽസ് മാനേജറിൽ നിന്നും റീജിയണൽ മാനേജറിലേക്കും, പിന്നീട് സോണൽ മാനേജരുടെ റോളിലേക്കുമൊക്കെ വളരെ പെട്ടെന്ന് വളരാൻ കഴിയും. ജോലി ചെയ്തുകൊണ്ട് തന്നെ ഉപരി പഠനം നടത്താനുള്ള അവസരവും ചില മരുന്ന് കമ്പനികൾ ഒരുക്കുന്നുണ്ട്. ഹെൽത്ത് ഇൻഷുറൻസുകളും വിദേശ യാത്രകളും പൂർണമായും സൗജന്യമായി നൽകി വരുന്ന കമ്പനികളുമുണ്ട്. 

representative

2 .8 ലക്ഷം രൂപയാണ് ഒരു മെഡിക്കൽ റെപ്പിന്റെ ശരാശരി വാർഷിക വരുമാനം. അലവൻസും ഇൻസെന്റീവുമൊക്കെയായി അധിക വരുമാനം വേറെയും നേടാൻ കഴിയും. ബട്ട് യുവർ സ്കിൽ മാറ്റേഴ്സ്. മാർക്കറ്റിങ് സ്കിൽ ഇവിടെ മസ്റ്റാണ്. അതുപോലെ തന്നെ കമ്മ്യൂണിക്കേഷൻ സ്കില്ലും അനലൈസിങ് സ്കില്ലുമൊക്കെ വേണം. മെഡിക്കൽ റെപ്രസെന്റേറ്റിവുമാരെ കമ്പനികൾ നിയമിക്കുമ്പോൾ അവരുടെ പ്രായവും അവർ ശ്രദ്ധിക്കുന്ന പ്രധാന കാര്യമാണ്. കൂടുതലായും 23 മുതൽ 27 വരെയുള്ള പ്രായത്തിനിടയിലുള്ളവരെയാണ് മെഡിക്കൽ റെപ്പായി നിയമിച്ചു കണ്ടിട്ടുള്ളത്. എനെർജിറ്റിക് ആൻഡ് എലിജിബിൾ ക്യാൻഡിഡേറ്റ്സ്. പെർഫോമൻസ് മികച്ചതാണെങ്കിൽ അനായാസം പിടിച്ചുകയറാൻ കഴിയുന്ന ജോലിയാണ് മെഡിക്കൽ റെപ്പിന്റേത്. മാർക്കറ്റിംഗ് രംഗത്തെ പ്രവൃത്തി പരിചയം കൂടിയുണ്ടെങ്കിൽ പിന്നെ തിരിഞ്ഞ് നോക്കേണ്ടി വരില്ല.