Reshmi Thamban

𝑹𝒆𝒔𝒉𝒎𝒊 𝑻𝒉𝒂𝒎𝒃𝒂𝒏
𝑺𝒖𝒃 𝑬𝒅𝒊𝒕𝒐𝒓, 𝑵𝒐𝒘𝒏𝒆𝒙𝒕

എല്ലാവർക്കും അവരവരുടെ കരിയർ വെരി ഇമ്പോർട്ടന്റ് ആണ്. അല്ലേ? ഒന്നും പഴയത് പോലെയല്ല, എന്തെങ്കിലുമൊരു ജോലി എന്ന രീതിയിൽ നിന്നും മാറി, എനിക്ക് ഈ ജോലി ചെയ്യാനാണ് താല്പര്യം, എന്റെ സ്കിൽ ഇതിലാണ് എന്ന് സ്വയം കണ്ടെത്തി ആ ജോബ് റോളിൽ എക്‌സെൽ ചെയ്യാൻ ആഗ്രഹിക്കുന്നവരാണ് പുതിയ തലമുറ. സ്വാഭാവികമായും അവരെ മടുപ്പിക്കുന്ന, ഇഷ്ടമല്ലാത്ത ജോബ് റോളുകളിൽ നിന്നും അവർ പുറത്തത് കടന്നിരിക്കും. വർഷങ്ങളോളം ഇഷ്ടമില്ലാത്ത ജോലി നോക്കി, എന്നെങ്കിലും വന്നു ചേരാവുന്ന പ്രൊമോഷനും കാത്ത് അവരാരും കണ്ണിൽ എണ്ണയുമൊഴിച്ച് കാത്ത് നിൽക്കില്ല. അതൊക്കെ പണ്ടായിരുന്നു. 

ഫാൻസി ജോബ് ടൈറ്റിലിനെക്കാളും ഇന്ന് എല്ലാവരും നോക്കുന്നത് ഈ ജോലി ഞാൻ എന്തിനു ചെയ്യുന്നു എന്നതിന്റെ കാരണവും, അത് ചെയ്യുന്നതിലൂടെ എനിക്കുണ്ടാവുന്ന കരിയർ ഡയറക്ഷനും വളർച്ചയും, അതേപോലെ തന്നെ സ്വന്തം വർക്ക് ലൈഫ് ബാലൻസുമൊക്കെയാണ്. ജോലിസ്ഥലത്ത് ശ്രദ്ധിക്കപ്പെടാനും തന്റേതായ കോൺട്രിബ്യുഷനുകൾ നൽകാനുള്ള അവസരങ്ങൾ ലഭിക്കണമെന്നും അവർ ആഗ്രഹിക്കുകയും ചെയ്യും. ജോലി നോക്കുന്ന സ്ഥാപനം ഈ കാര്യങ്ങളിലൊക്കെ ഒരു പരാജയമാണെങ്കിൽ പിന്നെ പറഞ്ഞിട്ട് കാര്യമില്ല. ഗ്രേറ്റ് റെസിഗ്‌നേഷൻ, Quiet Quitting പോലുള്ള ട്രെൻഡിങ് പ്രതിഭാസങ്ങൾ ആ സ്ഥാപനത്തിലും നടക്കും. എംപ്ലോയീസ് വളന്റിയറായി ജോലി രാജിവെച്ച് അവരുടെ കപ്പ് ഓഫ് ടീ തേടി പോകും. അതാണ് ഗ്രേറ്റ് റെസിഗ്‌നേഷൻ. അല്ലാത്തവർ രാജിവെക്കാതെ തന്നെ രാജിവെച്ചതുപോലെ യാന്ത്രികമായി അവിടെ പണിയെടുക്കും. Quiet Quitting. 

resume

ആഗ്രഹിക്കുന്ന വളർച്ച ഉണ്ടാവുന്നില്ലെങ്കിൽ ഒരു കമ്പനിയിലും ആരും അധിക കാലം നിൽക്കില്ല എന്നതിന്റെ ഏറ്റവും വലിയ തെളിവ് എംപ്ലോയീസിനിടയിൽ വ്യപകമായിക്കൊണ്ടിരിക്കുന്ന ഇത്തരം ട്രെൻഡുകൾ തന്നെയാണ്. ഒരു പഠനം തെളിയിക്കുന്നത്, ഏകദേശം 45 ശതമാനം ജീവനക്കാർ ഈ വർഷം പുതിയ ജോലി അന്വേഷിക്കുകയോ 2023-ഓടെ ഒരു മാറ്റം പ്ലാൻ ചെയ്യുകയോ ചെയ്യുന്നുണ്ട് എന്നാണ്. 54 ശതമാനം പേർ കമ്പനിക്കുള്ളിലെ പ്രൊഫെഷണൽ ഡെവലപ്മെന്റ് എത്രത്തോളം ഉണ്ടായേക്കാമെന്ന് പേടിച്ച് പോലുമില്ല എന്നും പഠനം സൂചിപ്പിക്കുന്നു. ഈ ഒരവസരത്തിൽ കമ്പനിക്ക് എന്ത് ചെയ്യാൻ പറ്റും? 

ഇവിടെയാണ് കരിയർ പോർട്ട്ഫോളിയോയുടെ പ്രാധാന്യം. കരിയർ പോർട്ട്ഫോളിയോ എന്നാൽ അതൊരിക്കലും ഒരു റെസ്യുമെ അല്ല, മറിച്ച് റെസ്യുമെയിൽ ഉള്ളതിനേക്കാൾ കൂടുതൽ കാര്യങ്ങൾ ഉൾക്കൊള്ളുന്ന ഒന്നാണ്. ഒരു എംപ്ലോയീ തന്റെ കരിയർ പോർട്ട്ഫോളിയോ തയ്യാറാക്കുക എന്നാൽ അതിനർത്ഥം തന്റെ കരിയാറിലുണ്ടാവേണ്ട വളർച്ചയെക്കുറിച്ച് അയാൾ തന്നെ ഒരു നോട്ട് ഉണ്ടാക്കിയെടുക്കുന്നു എന്നാണ്. അതായത് തന്റെ സ്കില്ലുകൾ എന്തൊക്കെയെന്നും കഴിവുകൾ ഇതൊക്കെയാണെന്നും, ഭാവിയിൽ ഞാൻ ഈ ഒരു രീതിയിലേക്കുള്ള വളർച്ച പ്രതീക്ഷിക്കുന്നു എന്നും അയാൾ സ്വയം മനസിലാക്കുന്നതോടൊപ്പം അയാളുടെ എംപ്ലോയർക്കും മനസിലാക്കി കൊടുക്കാൻ കഴിയുന്നു എന്നർത്ഥം. കരിയർ പോർട്ട്‌ഫോളിയോ ഒരിക്കലും അവസാനിക്കാത്ത ഓപ്ഷനുകൾ അവർക്ക് മുന്നിലേക്ക് അവതരിപ്പിക്കുകയാണ് ചെയ്യുന്നത്. 

resume

ഇത്തരത്തിൽ സ്വന്തം എംപ്ലോയീയുടെ കരിയർ പോർട്ട്ഫോളിയോ തയ്യാറാക്കുന്നതിൽ അവരെ സഹായിക്കാൻ കമ്പനികൾക്ക് കഴിഞ്ഞാൽ, അവരുടെ ഗോൾ അച്ചീവ് ചെയ്യുന്നതിൽ ഞങ്ങളും നിങ്ങളുടെ കൂടെ ഉണ്ട് എന്ന് പറയാതെ പറയാൻ കഴിഞ്ഞാൽ, തീർച്ചയായും അവിടെ എംപ്ലോയീ- എംപ്ലോയർ റിലേഷൻ സ്ട്രോങ്ങ് ആവും എന്ന് മാത്രമല്ല, പ്രൊമോഷൻ അല്ലെങ്കിൽ കരിയർ ലാഡർ കയറാൻ എംപ്ലോയീസ് കാത്തുനിൽക്കുന്നില്ല എന്ന പരാതിയും മാറി കിട്ടും. 

കമ്പനികളിൽ കരിയർ പോർട്ട്‌ഫോളിയോകൾ അവതരിപ്പിക്കുന്നത്തിലൂടെ ജീവനക്കാരുടെ പ്രൊഫഷണൽ വിവരണങ്ങൾ അപ്‌ഡേറ്റ് ചെയ്യാനുള്ള അവസരമാണ് കമ്പനിക്ക് ലഭിക്കുന്നത്. സ്കിൽ അനുസരിച്ച് താല്പര്യങ്ങൾ അനുസരിച്ച് ആഗ്രഹിച്ച കരിയർ വളർച്ച നേടാൻ എംപ്ലോയീസിനെയും ഇത് സഹായിക്കും. പുതിയ ആരോഗ്യകരമായ ഒരു എക്കോസിസ്റ്റം തന്നെ അവിടെ രൂപപ്പെടുകയും ചെയ്യും.