Sub Editor Nownext

𝐑𝐞𝐬𝐡𝐦𝐢 𝐓𝐡𝐚𝐦𝐛𝐚𝐧
𝑺𝒖𝒃 𝑬𝒅𝒊𝒕𝒐𝒓, 𝑵𝒐𝒘𝒏𝒆𝒙𝒕

കേരളത്തിന് സ്വന്തമായി ഒരു ഐ ഐ ടി ഉള്ള കാര്യം അറിയാമായിരിക്കുമല്ലോ? ഐ ഐ ടി പാലക്കാട് (IIT Palakkad). 2015 ൽ ആണ് ഐ ഐ ടി പാലക്കാട് പ്രവർത്തനമാരംഭിക്കുന്നത്. ആദ്യ ബാച്ച് കോഴ്സ് പൂർത്തീകരിച്ച് പുറത്തിറങ്ങുന്നത് 2019 ലും. വൈകി ആരംഭിച്ച ഐ ഐ ടി ആയതുകൊണ്ട് തന്നെ ഐ ഐ ടി യെക്കുറിച്ച് പബ്ലിക്കിന് അറിയാൻ ഒരുപാട് കാര്യങ്ങൾ ബാക്കി കിടക്കുന്നുണ്ട്. താത്കാലിക ക്യാമ്പസായ അഹല്യയിൽ പ്രവർത്തനമാരംഭിച്ച പാലക്കാട് ഐ ഐ ടി 2019 ലാണ് കഞ്ചിക്കോടുള്ള നിള ക്യാമ്പസിലേക്ക് മാറുന്നത്. പുതുശ്ശേരി വെസ്റ്റിലെ 500 ഏക്കർ വരുന്ന സ്ഥലത്ത് പെർമനന്റ് ക്യാമ്പസ് യാഥാർഥ്യമായിക്കൊണ്ടിരിക്കുകയാണ്.

നിലവിൽ പാലക്കാട് ഐ ഐ ടി യിൽ അഞ്ച് ബാച്ചിലർ കോഴ്സുകളാണുള്ളത്. എല്ലാം നാലു വർഷ ബി ടെക് കോഴ്സുകളാണ്. അഞ്ച് കോഴ്സുകളിലും കൂടി അകെ, സംവരണ സീറ്റുകൾ ഉൾപ്പെടെ ഉള്ളത് 169 സീറ്റുകൾ. ജോയിന്റ് എൻട്രൻസ് എക്‌സാം വഴിയാണ് അഡ്മിഷൻ. സെമസ്റ്റർ ഒന്നിന് 110000 രൂപയോളമാണ് ഫീ. പഠിച്ചിറങ്ങുന്ന വിദ്യാർത്ഥികൾക്ക് പ്ലേസ്മെന്റ് പ്രോഗ്രാം ഉണ്ട്. കണക്കുകൾ പ്രകാരം അത് ഏകദേശം 75 % വും അതിലധികവുമാണ്.

IIT Palakkad; Only IIT in kerala

കോഴ്സുകൾ;

അഞ്ച് ബിരുദ കോഴ്സുകളാണുള്ളത്. (സീറ്റുകളുടെ എണ്ണവും ഉൾപ്പെടുത്തിയിട്ടുണ്ട്.)

  • സിവിൽ എഞ്ചിനീയറിംഗ് – 40
  • കമ്പ്യൂട്ടർ സയൻസ് ആൻഡ് എഞ്ചിനീയറിംഗ് – 51
  • ഡാറ്റ സയൻസ് ആൻഡ് എഞ്ചിനീയറിംഗ് – 31
  • ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് – 41
  • മെക്കാനിക്കൽ എഞ്ചിനീയറിംഗ് – 37

ആറ് മാസ്റ്റേഴ്സ് ഡിഗ്രി കോഴ്സുകളുണ്ട്;

  • ജിയോടെക്‌നിക്കൽ എഞ്ചിനീയറിംഗ്
  • മാനുഫാക്‌ചറിംഗ് ആൻഡ് മാർക്കറ്റിംഗ് എഞ്ചിനീയറിംഗ്
  • കമ്പ്യൂട്ടിങ് ആൻഡ് മാത്തമാറ്റിക്സ്
  • ഡാറ്റ സയൻസ്
  • പവർ ഇലക്ട്രോണിക്സ് ആൻഡ് പവർ സിസ്റ്റംസ്
  • സിസ്റ്റം ഓൺ ചിപ്പ് ഡിസൈൻ

എം എസ് സി കോഴ്സുകൾ;

  • കെമിസ്ട്രി
  • ഫിസിക്സ്
  • മാത്തമാറ്റിക്സ്

സർട്ടിഫിക്കേഷൻ കോഴ്സുകൾ;

  • പി ജി സർട്ടിഫിക്കേഷൻ ഇൻ സൈബർ സെക്യൂരിറ്റി
  • പി ജി സർട്ടിഫിക്കറ്റ് പ്രോഗ്രാം ഇൻ ക്‌ളൗഡ്‌ കമ്പ്യൂട്ടിങ്
  • പ്രൊഫഷണൽ സർട്ടിഫിക്കറ്റ് പ്രോഗ്രാം ഇൻ അപ്ലൈഡ് ഡാറ്റ സയൻസ്

120 വിദ്യാർത്ഥികളുമായി ആരംഭിച്ച ക്യാമ്പസിൽ (IIT Palakkad) നിലവിൽ 1000 ൽ അധികം വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. ഐ ഐ ടി യുടെ പത്താം വർഷത്തിൽ വിദ്യാർത്ഥികളുടെ എണ്ണം 5000 ത്തിലേക്ക് എത്തിക്കുക, ടെക്നോളജി രംഗത്തെ മികച്ച പഠനങ്ങളും കണ്ടുപിടിത്തങ്ങളും ഐ ഐ ടി യിൽ നിന്നും ആയിരിക്കുക തുടങ്ങിയ ലക്ഷ്യങ്ങളാണ് ഐ ഐ ടി മുന്നോട്ടു വെക്കുന്നത്. (Reherence : IIT Palakkad)

Read More : ഇന്ത്യയിലെ മികച്ച 10 സ്വകാര്യ സർവ്വകലാശാലകൾ ഇവയാണ്