എയർഇന്ത്യ എക്സ്പ്രസ് ലിമിറ്റഡ് ക്യാബിൻ ക്രൂ ട്രെയിനി തസ്തികയിലെ 76 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാർനിയമനം ആണ്. പരിശീലന സമയത്ത് പ്രതിമാസം പതിനായിരം രൂപ സ്റ്റൈപ്പൻഡ് ലഭിക്കും. പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവരെ 36,630 രൂപ ശമ്പളത്തിൽ നിയമിക്കും.

അപേക്ഷകരുടെ യോഗ്യത പ്ലസ് ടു, ഹോട്ടൽ മാനേജ്മെൻറ് ആൻഡ് കാറ്ററിങ് ടെക്നോളജി മൂന്നുവർഷത്തെ ബിരുദം/ഡിപ്ലോമ, കാബിൻ ക്രൂ പ്രവൃത്തി പരിചയം, ഫസ്റ്റ് എയ്ഡ് കോഴ്സ് എന്നിവ പൂർത്തിയാക്കിയവർക്ക് മുൻഗണന ലഭിക്കും. അപേക്ഷ www.airindiaexpress.in എന്ന വെബ്സൈറ്റിൽ ഓൺലൈനായി അപേക്ഷിക്കണം.

ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി ഡിസംബർ 20. കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here