സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ കേരളത്തിലെ വിവിധ ജില്ലകളിലെ ഗവ. ടെക്‌നിക്കൽ ഹൈസ്‌കൂളുകളിൽ പ്രവേശന നടപടി തുടങ്ങി.  എട്ടാം ക്ലാസിലേയ്ക്കാണ് പ്രവേശനം.  കോവിഡിന്റെ പശ്ചാത്തലത്തിൽ സ്‌കൂളിൽ നിന്ന് നേരിട്ട് അപേക്ഷ നൽകില്ല.  www.polyadmission.org യിലൂടെ അപേക്ഷ ഓൺലൈനായി സമർപ്പിക്കാം.  മേയ് 13 മുതൽ സൈറ്റിൽ വിവരങ്ങൾ അപ്‌ലോഡ് ചെയ്യാൻ സാധിക്കുന്നതാണ്.  പൊതുവിദ്യാഭ്യാസ വിഷയങ്ങൾക്ക് പുറമെ സാങ്കേതികവും ഉല്പാദനോൻമുഖമായ വിവിധ തൊഴിലുകൾക്കും വിദ്യാർത്ഥികളെ സജ്ജരാക്കുന്നതാണ് പാഠ്യപദ്ധതി.  കൂടാതെ ടെക്‌നിക്കൽ സ്‌കൂൾ പാസാകുന്ന വിദ്യാർത്ഥികൾക്ക് പോളിടെക്‌നിക്ക് കോളേജുകളിലേക്ക് പത്തു ശതമാനം സീറ്റ് സംവരണവുമുണ്ട്. കൂടുതൽ വിവരങ്ങൾ വെബ്‌സൈറ്റിൽ ലഭ്യമാണ്. 

Leave a Reply