• മാസ്റ്റർ ഓഫ് ഒപ്‌റ്റോമെട്രി ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി പരീക്ഷ ജനുവരി 2023

കേരള ആരോഗ്യശാസ്ത്ര സർവ്വകലാശാല 2023 ജനുവരി ഒൻപതു മുതലാരംഭിക്കുന്ന ഒന്നാം വർഷ മാസ്റ്റർ ഓഫ് ഒപ്‌റ്റോമെട്രി ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി പരീക്ഷക്ക് 2022 ഡിസംബർ പതിനാറു വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. പേപ്പറൊന്നിനു 110/- രൂപ ഫൈനോടുകൂടി ഡിസംബർ പത്തൊൻപതു വരേയും, 335/- രൂപ സൂപ്പർഫൈനോടുകൂടി ഡിസംബർ ഇരുപത്തൊന്നു വരേയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.

2023 ജനുവരി പതിനൊന്നു മുതലാരംഭിക്കുന്ന രണ്ടാം വർഷ മാസ്റ്റർ ഓഫ് ഒപ്‌റ്റോമെട്രി ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി പരീക്ഷക്ക് 2022 ഡിസംബർ ഇരുപതു വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. പേപ്പറൊന്നിനു 110/- രൂപ ഫൈനോടുകൂടി ഡിസംബർ ഇരുപത്തിരണ്ടു വരേയും, 335/- രൂപ സൂപ്പർഫൈനോടുകൂടി ഡിസംബർ ഇരുപത്തിനാലു വരേയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.

  • ഒന്നാം വർഷ ബി എസ്സ് സി എം എൽ ടി ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി പരീക്ഷ ജനുവരി 2023

2023 ജനുവരി ഇരുപത്തഞ്ചു മുതലാരംഭിക്കുന്ന ഒന്നാം വർഷ ബി എസ്സ് സി എം എൽ ടി ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി (2010, 2015 & 2016 സ്കീം) പരീക്ഷക്ക് 2022 ഡിസംബർ പതിനഞ്ചു മുതൽ മുപ്പത്തൊന്നു വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. പേപ്പറൊന്നിനു 110/- രൂപ ഫൈനോടുകൂടി ജനുവരി നാല് വരേയും, 335/- രൂപ സൂപ്പർ ഫൈനോടുകൂടി ജനുവരി ഏഴു വരേയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.

  • സെക്കന്‍റ് പ്രൊഫഷണൽ എം ബി ബി എസ്സ് ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി പരീക്ഷ ജനുവരി 2023

2023 ജനുവരി ഇരുപത്തിമൂന്നു മുതലാരംഭിക്കുന്ന സെക്കന്‍റ് പ്രൊഫഷണൽ എം ബി ബി എസ്സ് ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി (2019 സ്കീം) പരീക്ഷക്ക് 2022 ഡിസംബർ ഇരുപതു മുതൽ മുപ്പത്തൊന്നു വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. പേപ്പറൊന്നിനു 110/- രൂപ ഫൈനോടുകൂടി ജനുവരി നാല് വരേയും, 335/- രൂപ സൂപ്പർഫൈനോടുകൂടി ജനുവരി അഞ്ചു വരേയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.