തൃശൂർ ജില്ലാ വനിതാ പ്രൊട്ടക്ഷൻ ഓഫീസിൽ കരാറടിസ്ഥാനത്തിൽ ക്ലാർക്ക് കം ഓഫീസ് അറ്റൻഡൻറിനെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: പ്ലസ്ടു. ഗവ. അംഗീകൃത സ്ഥാപനത്തിൽനിന്നുള്ള ഡാറ്റ എൻട്രി സർട്ടിഫിക്കറ്റും വേർഡ് പ്രോസസിംഗ് പരിജ്ഞാനവും. മുൻപരിചയമുള്ളവർക്ക് മുൻഗണന.

പ്രായപരിധി: 18 വയസ്സ് മുതൽ 40 വയസ്സ് വരെ. പ്രതിമാസ ഓണറേറിയം: 10,000 രൂപ. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മെയ് 18. അപേക്ഷാഫോമും കൂടുതൽ വിവരങ്ങളും ചെമ്പൂക്കാവിലെ ജില്ലാ വനിതാ പ്രൊട്ടക്ഷൻ ഓഫീസിൽ ലഭിക്കും. ഫോൺ: 8281999058.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!