കണ്ണൂർ സർവകലാശാലയുടെ കീഴിലുള്ള കാസർഗോഡ് ടീച്ചർ എഡ്യൂക്കേഷൻ സെന്ററിലേക്ക് 2 വർഷ കാലാവധി വ്യവസ്ഥയിൽ കന്നഡ വിഷയത്തിൽ അസിസ്റ്റൻറ് പ്രൊഫസറെ നിയമിക്കുന്നതിനായി യോഗ്യരായവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ഡിസംബർ 30 (30 .12 .2022 ) ആണ് അപേക്ഷിക്കാനുള്ള അവസാന തീയ്യതി .1500/- രൂപയാണ് അപേക്ഷ ഫീസ് (എസ് സി /എസ് ടി വിഭാഗങ്ങൾക്ക് 750/- രൂപ). ഓൺലൈനായാണ് അപേക്ഷ ഫീസ് അടക്കേണ്ടത്. യുജിസി/എൻ.സി.ടി.ഇ റൂൾസ് പ്രകാരമുള്ള യോഗ്യത നേടിയിരിക്കണം. പ്രായപരിധി: 01.01.2022 ന് 65 വയസ്സ് കവിയാൻ പാടില്ല. കൂടുതൽ വിവരങ്ങൾ വെബ്‌സൈറ്റിൽ ലഭ്യമാണ്.