കേരള ആരോഗ്യശാസ്ത്ര സർവ്വകലാശാല 2022 നവംബറിൽ നടത്തിയ അവസാന വർഷ എം ഡി/ എം എസ്സ് (ആയുർവ്വേദ) ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി (2016 സ്കീം) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഉത്തരക്കടലാസ്സുകളുടേയും, സ്കോർഷീറ്റിന്‍റേയും പകർപ്പിനു അപേക്ഷിക്കുന്നവർ ബന്ധപ്പെട്ട കോളേജ് പ്രിൻസിപ്പൽമാർ മുഖേന ഓൺലൈനായി 2022 ഡിസംബർ പത്തൊൻപതിനകം അപേക്ഷിക്കേണ്ടതാണ്.