• ഒന്നാം വർഷ ബി ഫാം ഡിഗ്രി സപ്ലിമെന്‍ററി പരീക്ഷ ജനുവരി 2023

കേരള ആരോഗ്യശാസ്ത്ര സർവ്വകലാശാല 2023 ജനുവരി ഇരുപത്തിമൂന്നു മുതലാരംഭിക്കുന്ന ഒന്നാം വർഷ ബി ഫാം ഡിഗ്രി സപ്ലിമെന്‍ററി (2010 & 2012 സ്കീം) പരീക്ഷക്ക് 2022 ഡിസംബർ ഇരുപത്തിമൂന്നു മുതൽ ജനുവരി പത്തു വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. പേപ്പറൊന്നിനു 110/- രൂപ ഫൈനോടുകൂടി ജനുവരി പന്ത്രണ്ടു വരേയും, 335/- രൂപ സൂപ്പർ ഫൈനോടുകൂടി ജനുവരി പതിമൂന്നു വരേയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.

  • നാലാം വർഷ ബി എസ് സി മെഡിക്കൽ ബയോകെമിസ്ട്രി ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി പരീക്ഷ ജനുവരി 2023

2023 ജനുവരി ഇരുപത്തിമൂന്നു മുതലാരംഭിക്കുന്ന നാലാം വർഷ ബി എസ് സി മെഡിക്കൽ ബയോകെമിസ്ട്രി ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി (2014 & 2016 സ്കീം) പരീക്ഷക്ക് 2023 ജനുവരി പത്തു വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. പേപ്പറൊന്നിനു 110/- രൂപ ഫൈനോടുകൂടി ജനുവരി പന്ത്രണ്ടു വരേയും, 335/- രൂപ സൂപ്പർഫൈനോടുകൂടി ജനുവരി പതിമൂന്നു വരേയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.

  • തേർഡ് പ്രൊഫഷണൽ എം ബി ബി എസ് പാർട്ട് I ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി പരീക്ഷ ഫെബ്രുവരി 2023

2023 ഫെബ്രുവരി ആറു മുതലാരംഭിക്കുന്ന തേർഡ് പ്രൊഫഷണൽ എം ബി ബി എസ് പാർട്ട് I ഡിഗ്രി റെഗുലർ & സപ്ലിമെന്‍ററി (2019 & 2010 സ്കീം) പരീക്ഷക്ക് 2023 ജനുവരി ആറു മുതൽ പതിനാറു വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. പേപ്പറൊന്നിനു 110/- രൂപ ഫൈനോടുകൂടി ജനുവരി പതിനെട്ടു വരേയും, 335/- രൂപ സൂപ്പർഫൈനോടുകൂടി ജനുവരി പത്തൊൻപതു വരേയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.