2023 ജൂലൈയിൽ നടത്താനുദ്ദേശിക്കുന്ന മെഡിക്കൽ പി ജി ഡിഗ്രി (എം ഡി/എം എസ്സ്) റഗുലർ & സപ്ലിമെന്‍ററി പരീക്ഷയുടെ ഫൈനൽ തീസിസ് രജിസ്ട്രേഷനും, വിശദവിവരങ്ങളും 3310/- രൂപ ഫീസ് സഹിതം ഓൺലൈനായി 2022 ഡിസംബർ ഇരുപത്തെട്ടു മുതൽ ജനുവരി ഒൻപതു വരെയുള്ള തിയ്യതികളിൽ സർവ്വകലാശാലയിൽ സമർപ്പിക്കേണ്ടതാണ്. രജിസ്ട്രേഷനും തീസിസ് വിശദശാംശങ്ങളും വൈകി സമർപ്പിക്കുന്നവർ 5515/- രൂപ ഫൈനോടുകൂടി ഓൺലൈനായി 2023 ജനുവരി പത്തു മുതൽ പതിമൂന്നു വരെയുള്ള തിയ്യതികളിൽ സമർപ്പിച്ചിരിക്കണം. കൂടുതൽ വിവരങ്ങൾക്ക് സർവ്വകലാശാലാ വെബ്സൈറ്റ് സന്ദർശിക്കുക.