കേരള ആരോഗ്യശാസ്ത്ര സർവ്വകലാശാല 2023 ഫെബ്രുവരി പതിമൂന്നു മുതലാരംഭിക്കുന്ന സെക്കന്‍റ് പ്രൊഫഷണൽ ബി എച്ച് എം എസ്സ് ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി (2010 & 2015 സ്കീം) പരീക്ഷക്ക് 2023 ജനുവരി പതിനൊന്നു മുതൽ ഇരുപത്തിനാലു വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. പേപ്പറൊന്നിനു 110/- രൂപ ഫൈനോടുകൂടി ജനുവരി ഇരുപത്തഞ്ചു വരേയും, 335/- രൂപ സൂപ്പർഫൈനോടുകൂടി ജനുവരി ഇരുപത്താറു വരേയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.