Mohammed Ramees 

MVP at Microsoft | Founder & Community Leader at Microsoft Developer Community Kerala | Former Technology Innovation Fellow at Kerala Startup Mission.

ശരിയായ ഇമെയിൽ വിലാസം തെരഞ്ഞെടുക്കുക

കഴിഞ്ഞ കുറച്ചു വർഷങ്ങളിൽ ഇവന്റ് രജിസ്ട്രേഷൻ ഡാറ്റാബേസുകളിലൂടെയും,ഇൻബോക്സിൽ വരുന്ന ഇമൈലുകളിൽ നിന്നും, റിവ്യൂ ചെയ്യുന്ന resume കളിൽ നിന്നും ധാരാളം ഇമെയിൽ വിലാസങ്ങൾ കാണാനിടയായി. പ്രൊഫഷണൽ അല്ലാത്ത ഇമെയിൽ, വിദ്യാർത്ഥികളുടെ തൊഴിൽ അന്വേഷണത്തിൽ ദൗർഭാഗ്യകരമായ ഫലങ്ങളുണ്ടാകാൻ കാരണമാകും. ഒരു പുതിയ ഇമെയിൽ വിലാസം സൃഷ്ടിക്കുമ്പോൾ, നിങ്ങളുടെ ഒരു ഓൺലൈൻ ഐഡന്റിറ്റിയായി അതിനെക്കുറിച്ച് 10-15 വർഷക്കാലം മുൻപോട്ട് ചിന്തിക്കുക.

എന്റെ ചില നിരീക്ഷണങ്ങളും നിർദ്ദേശങ്ങളുമാണ് ഇവിടെ കുറിച്ച് വെച്ചിട്ടുള്ളത്: 

1.ഓമന പേരുകൾ ഉപയോഗിക്കാതിരിക്കുക:

ഇ-മെയിൽ വിലാസത്തിൽ നിങ്ങളുടെ മാതാപിതാക്കൾ അല്ലെങ്കിൽ സുഹൃത്തുക്കൾ നിങ്ങളെ വിളിക്കുന്ന ഓമനപ്പേരുകൾ ഉപയോഗിക്കാതിരിക്കുക. പകരം, സർട്ടിഫിക്കറ്റുകളും സർക്കാർ ഐഡികളും പ്രകാരമുള്ള നിങ്ങളുടെ ഔദ്യോഗിക പേരുകൾ ഉപയോഗിക്കുവാൻ ശ്രമിക്കുക. ഒരു ജോലിക്കു ശ്രമിക്കുമ്പോൾ അവിടെ ഉള്ള തൊഴിലുടമയും മറ്റുള്ള പ്രൊഫഷണൽ കണക്ഷൻസും നിങ്ങളുടെ ഔദ്യോഗിക നാമത്തിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും നിങ്ങളുടെ പേരുകൾ ഓർത്തുവെക്കുന്നത്. പിന്നീട് നിങ്ങളെ തിരിച്ചു ബന്ധപ്പെടേണ്ട ആവശ്യങ്ങളിൽ ഈ ഇമെയിൽ ഐഡികൾ കണ്ടുപിടിക്കാൻ ബുദ്ധിമുട്ടാകും

2.Cutesy ഒഴിവാക്കുക:

ഇമെയിൽ വിലാസങ്ങളിൽ ഒരുപാട് വിദ്യാർത്ഥികൾ cool, sweet, lovely, rocking, angel തുടങ്ങിയ വാക്കുകൾ ഉപയോഗികുന്നത് കണ്ടിട്ടുണ്ട്. അത്തരം വാക്കുകൾ നിങ്ങൾ അറിയാതെ തന്നെ നിങ്ങളെ വ്യക്തിത്വത്തെ കുറിച് സംസാരിക്കും.

3.നിങ്ങളുടെ പൂർണ്ണമായ പേര് ഉൾപ്പെടുത്തുക:

പൂർണമായ പേരിൽ ഇമെയിൽ ലഭ്യമല്ലാത്ത സാഹചര്യങ്ങളിൽ ചില വിദ്യാര്‍ത്ഥികൾ അവരുടെ ആദ്യ / അവസാന പേരിന്റെ കൂടെ ബന്ധമില്ലാത്ത അക്കങ്ങൾ ചേർത്ത് ഇമെയിൽ ഐഡികൾ ഉണ്ടാകും. ഒരുപാട് ramees എന്ന് അവസാന നാമമുള്ള വിദ്യാർത്ഥികളിൽ നിന്നും ഇമെയിൽ ലഭിക്കുന്ന ഒരു വ്യക്തിക്ക് ramees003-at-domain, ramees12345-at-domain ഇൽനിന്നും നിങ്ങളെ തിരിച്ചറിയാൻ ബുദ്ധിമുട്ടാകും. നിങ്ങളുടെ പേര് വളരെ ദൈർഘ്യമേറിയതാണെങ്കിൽ, അത്തരം സാഹചര്യങ്ങളിൽ അത് എളുപ്പമാക്കുന്നതിന് ഉചിതമായ രീതിയിൽ ചെറുതാക്കി ഉപയോഗിക്കുക .

4.ജനന വർഷം ഉപയോഗിക്കാതിരിക്കാൻ ശ്രമിക്കുക: 

ഒരു വിദ്യാർത്ഥി ആയിരിക്കെ നിരവധി തവണ വിദ്യാർത്ഥികൾക്കുള്ളതല്ലാത്ത പല അവസരങ്ങളും നേടിയെടുക്കാൻ നിങ്ങൾ ശ്രമിച്ചെന്ന് വരും. അത്തരം സന്ദർഭങ്ങളിൽ നിങ്ങളുടെ ഇമെയിൽ ഉള്ളടക്കം ആയിരിക്കണം നിങ്ങളുടെ പക്വതയെ വെളിപ്പെടുത്തുന്നത്. അവിടെ വയസ്സ് വെളിപ്പെടുത്തുന്നത് ഒരു പക്ഷെ ആ അവസരം നഷ്ടമാവാൻ കാരണം ആകും.

5.അക്കങ്ങൾ ഒഴിവാക്കുക: 

നിങ്ങൾ എപ്പോഴെങ്കിലും നിങ്ങളുടെ ഇമെയിൽ വിലാസം മറ്റാരോടെങ്കിലും വാമൊഴിയായി പങ്കിടേണ്ട ഒരു സാഹചര്യത്തിൽ, പിന്നീട് അവർക്ക് അതിലുള്ള അക്കങ്ങൾ ഓർത്തെടുക്കാൻ ബുദ്ധിമുട്ടാകും. 143, 007 പോലെയുള്ള അക്കങ്ങൾ ഇമെയിൽ വിലാസത്തിൽ ഉപയോഗിക്കുന്ന വിദ്യാർത്ഥികളും നമ്മുടെ കൂട്ടത്തിലുണ്ട്.

6.നിങ്ങളുടെ സ്ഥലം/കുടുംബ പേര് ഉപയോഗിക്കാതിരിക്കുക: 

നിങ്ങളുടെ അതേ മാതൃഭാഷ അല്ലാത്ത ഒരു വ്യക്തിക്ക് ഇമെയിൽ ഐഡി യഥാക്ഷരം ഉച്ചരിക്കാനോ, ഓർമ്മിക്കാനോ ഉള്ള ബുദ്ധിമുട്ടുകൾ മനസ്സിലാക്കി അവ ഉപയോഗിക്കാതിരിക്കുക. ഒരു വേദിയിലോ ഫോണിലോ പങ്കിടാൻ കഴിയുന്ന ഒരു ഇമെയിൽ ഐഡി തിരഞ്ഞെടുക്കുക. വർഗ്ഗം, ജാതി, ലിംഗം, മതം എന്നിവ തെളിയിക്കുന്ന വാക്കുകളും ഒഴിവാക്കുക.

7.കോളേജ്/ഡിപ്പാർട്ട്മെൻറ് പേര് ഉപയോഗിക്കരുത്:

നിരവധി വിദ്യാർഥികൾ അവരുടെ കോളേജിൽ നിന്നായിരിക്കാം ആദ്യ ഇമെയിൽ ഉണ്ടാകുന്നത്, ഒന്നിലധികം ശ്രമങ്ങൾക്കുശേഷവും അവരുടെ യഥാർത്ഥ പേരിൽ ലഭിക്കാതെ വരുമ്പോൾ കോളേജ് / ഡിപ്പാർട്ട്മെന്റിന്റെ പേര് ഉപയോഗിക്കാറുണ്ട്. ഏതാനും വർഷങ്ങൾ മാത്രമായിരിക്കാം നിങ്ങൾ ആ കോളേജിന്റെയോ ഡിപ്പാർട്മെന്റിന്റെയോ ഭാഗമാവുന്നത്, പിന്നീട് അവ അപ്രസക്തമാവുകയാണ്. rameespec-at-domain അല്ലെങ്കിൽ rameescse-at-domain പോലുള്ള ഇമെയിൽ വിലാസങ്ങൾ ഒഴിവാക്കുക

8.സ്പെല്ലിംഗുകൾ മാറ്റി ഉപയോഗിക്കാതിരിക്കുക: 

യഥാർത്ഥ നാമം ലഭിക്കാൻ പരാജയപ്പെടുമ്പോൾ ramees നു പകരം rameez പോലെ അക്ഷരങ്ങൾ മാറ്റി ഉപയോഗിക്കാതിരിക്കുക.

9.ചിഹ്നങ്ങൾ ഉൾപ്പെടുത്താതിരിക്കാൻ ശ്രമിക്കുക:

ഏതെങ്കിലും സാഹചര്യത്തിൽ നിങ്ങൾക് പേപ്പറുകളിൽ ഇമെയിൽ വിലാസം എഴുതി കൈമാറേണ്ടി വന്നാൽ (.), ( _ ) എന്നിവയുടെ ഉപയോഗം പിന്നീട് വായിച്ചെടുക്കുമ്പോൾ തെറ്റുകൾ സംഭവിക്കാം എന്ന സാധ്യത മനസിലാക്കി അവ ഉപയോഗിക്കാതിരിക്കാൻ ശ്രമിക്കുക. (Gmail ൽ, mohammed.ramees-a-gmail(dot)com- ഉം mohammedramees-at-gmail(dot)com- ഉം ഒരേ വ്യക്തിയുടെ അക്കൗണ്ട് തന്നെയാണ്)

10.നിങ്ങൾ ഭാവിയിൽ ഒഴിവാക്കാൻ സാധ്യതയുള്ള ഡൊമെയ്നുകൾ മറ്റു ആവശ്യങ്ങൾക് ഉപയോഗിക്കാതിരിക്കുക: 

മൈക്രോസോഫ്റ്റ് സ്റ്റുഡന്റ് പാർട്നർ എന്ന പേരിൽ ഒരു വിദ്യാർത്ഥി കമ്മ്യൂണിറ്റിയുടെ ഭാഗമായിരിക്കെ , mohammed.ramees-at-studentpartner(dot)com എന്ന ഇ-മെയിൽ വിലാസം ലഭിക്കുകയും പിന്നീട് അത് ഒരു പ്രൈമറി ഐഡി ആയി ഉപയോഗിച്ചു ജോബ് ആപ്ലിക്കേഷൻ ഉൾപ്പെടെ നിരവധി വ്യക്തിപരമായ ആവശ്യങ്ങൾക്കായി ഉപായിഗിക്കുക കാരണം, ബിരുദ പഠനത്തിന് ശേഷം അത് ഉപയോഗിക്കാൻ കഴിയാത്തത് കുറച്ചു ബുദ്ധിമുട്ടുകൾ ഉണ്ടാക്കി. അതിനാൽ, മറ്റേതെങ്കിലും ആശയവിനിമയങ്ങൾക്ക് പിന്നീട് നിങ്ങൾക്ക് ഉപയോഗം നഷ്ടപ്പെടുമെന്ന് കരുതുന്ന അത്തരം ഇമെയിൽ അക്കൗണ്ടുകൾ ഒഴിവാക്കുക.

11.Spam മെയിലുകൾ ലഭിക്കാൻ സാധ്യത ഉള്ള സർവീസുകൾക്ക് ഒരു സെക്കൻഡറി മെയിൽ അക്കൗണ്ട് ഉപയോഗിക്കുക:

ഒരൊറ്റ ക്ലിക്കിലൂടെ നിങ്ങളുടെ ഇമെയിലോ അല്ലെങ്കിൽ സോഷ്യൽ മീഡിയ അക്കൗണ്ടോ ഉപയോഗിച്ച് സൈൻ അപ്പ് ചെയ്യാൻ മിക്ക ഓൺലൈൻ സർവീസുകളും നിങ്ങളെ അനുവദിക്കും, അത്തരം സൈനപ്പുകൾക്കായി ഒരു സെക്കൻഡറി ഇമെയിൽ അക്കൗണ്ട് ഉപയോഗിക്കുന്നത് നിങ്ങളുടെ പ്രാഥമിക അക്കൗണ്ട് പാഴ്‌മെയിലുകളാൽ നിറയുന്നത് ഒഴിവാക്കാൻ സഹായിക്കും.

12.പുതിയൊരു പ്രൊഫഷണൽ ഇമെയിൽ ഐഡിയിലേക്ക് മാറാൻ നിങ്ങൾ ഇപ്പോഴും വൈകിട്ടിയില്ല:

നിങ്ങളുടെ നിലവിലുള്ള ഇമെയിൽ ഐഡി പല ആവശ്യങ്ങൾക്കും ഇതിനകം ഉപയോഗിച്ചിട്ടുണ്ടെങ്കിൽ, അത് മാറാൻ നിങ്ങൾക്ക് ബുദ്ധിമുട്ട് തോന്നുന്നുണ്ടെങ്കിൽ, നിങ്ങളുടെ പഴയ അക്കൗണ്ടിൽ നിന്നുള്ള എല്ലാ മെയിലുകളും പുതിയ അക്കൗണ്ടിലേക് ഫോർവേഡ് ചെയ്തു ഇനിയുള്ള ആവശ്യങ്ങൾക് പുതിയ ഇമെയിൽ ഉപയോഗിച്ചു തുടങ്ങുക.

13.മറ്റൊരു സേവന ദാതാവിനെ പരീക്ഷിക്കുക:

Gmail പോലുള്ള ജനപ്രിയ സേവനങ്ങളിൽ നിങ്ങളുടെ താൽപ്പര്യമുള്ള ഐഡി ലഭിക്കുന്നതിനുള്ള സാധ്യത കുറവായതിനാൽ. Outlook പോലുള്ള സർവീസുകളിൽ ശ്രമിക്കുക. ഈയിടെ തുടങ്ങിയ outlook.in നിങ്ങളുടെ താല്‍പര്യപ്രകാരമുള്ള ഐഡി ലഭിക്കാനുള്ള സാധ്യത കൂടുതലാണ്.

14.നിങ്ങളുടെ സ്വന്തം ഡൊമെയ്ൻ ഉപയോഗിക്കുക:

കുറച്ചു പണം മുടക്കി ഒരു ഡൊമൈൻ സ്വന്തമാകി അതിൽ mail-at-yourname(dot)com പോലുള്ള ഒരു മെയിൽ അക്കൗണ്ട് ക്രമീകരിക്കുകയാണ് ഏറ്റവും ഉത്തമം. സ്വയം ബ്രാൻഡ് സൃഷ്ടിക്കുന്നതിനും തൊഴിലുടമയെ ആകർഷിക്കുന്നതിനും മറ്റുള്ളവരിൽ നിന്ന് നിങ്ങളെ ഉയർത്തികാണിക്കാനും വളരെ അധികം ഇത് ഉപകരിക്കും. ഇങ്ങനെ ഉള്ള മെയിൽ ഐഡികൾ മറ്റുള്ളവർക് ഓർമിക്കാൻ വളരെ എളുപ്പവുമാകും.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!