നോർത്ത് സെൻട്രൽ റെയിൽവേയുടെ ജാൻസി ഡിവിഷനിൽ അപ്പ്രെന്റിസ് മാരുടെ 446ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫിറ്റർ, മെക്കാനിസ്റ്റ്, വെൽഡർ, മെഷീനിസ്റ്റ്, പെയിന്റ്ർ, ഇലക്ട്രീഷ്യൻ, കാർപെൻഡർ, ബ്ലാക്ക്സ്മിത്ത് എന്നി തസ്‌തികയിലേക്കാണ് അവസരം.
ഒരു വർഷമാണ് പരിശീലനം. അപേക്ഷാ ഫോമും കൂടുതൽ വിവരങ്ങളുംwww.ncr.indianrailways.gov.in എന്ന വെബ്സൈറ്റിൽ വിജ്ഞാനത്തോടൊപ്പം ലഭ്യമാണ്. അപേക്ഷകർ www.apprenticeship.gov.in എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്തവർ ആയിരിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 17.