വ്യാഴാഴ്ച ചേർന്ന സ്പെഷ്യൽ സിന്റിക്കേറ്റ് യോഗത്തിൽ സർവകലാശാലയിൽ പ്രൈവറ്റ് രജിസ്ട്രേഷൻ ആരംഭിക്കാൻ തീരുമാനിച്ചു. ഈ വർഷത്തേക്ക് മാത്രമായാണ് പ്രൈവറ്റ് രജിസ്ട്രേഷൻ ആരംഭിക്കാൻ തീരുമാനിച്ചിട്ടുള്ളത്. 2022 – 23 അധ്യയന വർഷം വിജ്ഞാപനം ചെയ്ത പ്രൈവറ്റ് രജിസ്ട്രേഷൻ ബി.കോം, ബി.ബി.എ, ബിഎ ഹിസ്റ്ററി/ ഇക്കണോമിക്സ്/ പൊളിറ്റിക്കൽ സയൻസ്/ കന്നഡ/ അഫ്സൽ – ഉൽ- ഉലമ ബിരുദ പ്രോഗ്രാമുകളിലേക്കും എം.എ ഇക്കണോമിക്സ്/ ഹിസ്റ്ററി/ അറബിക് ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്കും അഫ്സൽ – ഉൽ- ഉലമ പ്രിലിമിനറി, ബികോം അഡീഷണൽ ഓപ്ഷണൽ കോ-ഓപ്പറേഷൻ സർട്ടിഫിക്കറ്റ് കോഴ്സുകളിലേക്കും ജനുവരി 13 മുതൽ 23 വരെ ഓൺലൈനായി അപേക്ഷിക്കാം. വിശദ വിവരങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്.