ഓറിയന്റല്‍ ഗ്രൂപ്പ് ഒഫ് എജ്യൂക്കേഷണല്‍ ഇന്‍സ്‌റ്റിറ്റ്യൂഷന്‍സില്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ കീഴിലുള്ള ഹോട്ടല്‍ മാനേജ്‌മെന്റ് ബിരുദ/ബിരുദാനന്തര കോഴ്‌സുകളിലേക്കും വിവിധ തൊഴിലധിഷ്‌ഠിത ബിരുദ കോഴ്‌സുകളിലേക്കും നാലാം അലോട്ട്‌മെന്റിനോട് അനുബന്ധിച്ചുള്ള പ്രവേശനം തുടരുന്നു.

മൂന്നുവര്‍ഷ കോഴ്‌സുകളായ ബാച്ച്‌ലര്‍ ഒഫ് ഹോട്ടല്‍ അഡ്‌മിനിസ്‌ട്രേഷന്‍ (ബി.എച്ച്‌.എ), ബി.എസ്‌സി ഹോട്ടല്‍ മാനേജ്‌മെന്റ് ആന്‍ഡ് കാറ്ററിംഗ് സയന്‍സ്, ബി.എസ്‌സി ഹോട്ടല്‍ മാനേജ്‌മെന്റ് ആന്‍ഡ് കളിനറി ആര്‍ട്‌സ്, എ.ഐ.സി.ടി.ഇയുടെയും അംഗീകാരമുള്ള ബാച്ച്‌ലര്‍ ഒഫ് ഹോട്ടല്‍ മാനേജ്‌മെന്റ് (ബി.എച്ച്‌.എം – 4 വര്‍ഷം), ബിരുദാനന്തര കോഴ്‌സായ മാസ്‌റ്റര്‍ ഒഫ് ഹോട്ടല്‍ മാനേജ്‌മെന്റ് (എം.എച്ച്‌.എം) എന്നിവയിലേക്കാണ് പ്രവേശനം.

തൊഴിലധിഷ്‌ഠിത ന്യൂജനറേഷന്‍ കോഴ്‌സുകളായ ബി.എ. വിഷ്വല്‍ കമ്മ്യൂണിക്കേഷന്‍, ബി.എ. മള്‍ട്ടിമീഡിയ, ബി.എ. മാസ്‌ കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസം, ബി.എസ്‌സി കോ‌സ്‌റ്റ്യൂം ആന്‍ഡ് ഫാഷന്‍ ഡിസൈനിംഗ്, ബാച്ച്‌ലര്‍ ഒഫ് ട്രാവല്‍ ആന്‍ഡ് ടൂറിസം മാനേജ്‌മെന്റ്, ബാച്ച്‌ലര്‍ ഒഫ് കമ്ബ്യൂട്ടര്‍ ആപ്ളിക്കേഷന്‍, ബി.ബി.എ., ബി.കോം (കമ്ബ്യൂട്ടര്‍ ആപ്ളിക്കേഷന്‍/ഫിനാന്‍സ്) എന്നിവയിലേക്കും നവംബര്‍ 17വരെ പ്രവേശനം നേടാം.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സി.എ.പി ഐ‌ഡി ഇല്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് കോളേജ് കാമ്ബസിലെ യൂണിവേഴ്‌സിറ്റി നോഡല്‍ സെന്ററില്‍ നിന്ന് ഐ.ഡി എടുത്ത് അപേക്ഷിക്കാം. ഫോണ്‍ : 80866 22254, 90487 13611 വെബ്‌സൈറ്റ് : www.orientalschool.com.

LEAVE A REPLY

Please enter your comment!
Please enter your name here