• ബി എസ് എം എസ് ഡിഗ്രി റെഗുലർ & സപ്ലിമെന്‍ററി പരിക്ഷ സെപ്റ്റംബർ 2022

2022 സെപ്റ്റംബറിൽ നടത്തിയ ഫസ്റ്റ് പ്രൊഫഷണൽ ബി എസ്സ് എം എസ്സ് ഡിഗ്രി റെഗുലർ (2016 സ്കീം) പരീക്ഷാഫലം, സെക്കന്‍റ് പ്രൊഫഷണൽ ബി എസ്സ് എം എസ്സ് ഡിഗ്രി സപ്ലിമെന്‍ററി (2013 & 2016 സ്കീം) പരീക്ഷാഫലം, തേർഡ് പ്രൊഫഷണൽ ബി എസ്സ് എം എസ്സ് ഡിഗ്രി സപ്ലിമെന്‍ററി (2013 & 2016 സ്കീം) പരീക്ഷാഫലം, ഫൈനൽ പ്രൊഫഷണൽ ബി എസ്സ് എം എസ്സ് ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി (2013 & 2016 സ്കീം) പരീക്ഷാഫലം എന്നിവ പ്രസിദ്ധീകരിച്ചു. ഉത്തരക്കടലാസ്സുകളുടേയും, സ്കോർഷീറ്റിന്‍റേയും ഫോട്ടോകോപ്പി ആവശ്യമുള്ളവർ ബന്ധപ്പെട്ട കോളേജ് പ്രിൻസിപ്പൽമാർ മുഖേന ഓൺലൈനായി 2023 ജനുവരി പതിനെട്ടിനകം അപേക്ഷിക്കേണ്ടതാണ്.

  • നാലാം വർഷ ബി എസ് സി നഴ്സിംഗ് ഡിഗ്രി സപ്ലിമെന്‍ററി പരിക്ഷ ഒക്ടോബർ 2022

2022 ഒക്ടോബറിൽ നടത്തിയ നാലാം വർഷ ബി എസ്സ് സി നഴ്സിംഗ് ഡിഗ്രി സപ്ലിമെന്‍ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഉത്തരക്കടലാസ്സുകളുടേയും, സ്കോർഷീറ്റിന്‍റേയും ഫോട്ടോകോപ്പി ആവശ്യമുള്ളവർ ബന്ധപ്പെട്ട കോളേജ് പ്രിൻസിപ്പൽമാർ മുഖേന ഓൺലൈനായി 2023 ജനുവരി ഇരുപത്തിനാലിന് വൈകീട്ട് അഞ്ചു മണിക്കകം അപേക്ഷിക്കേണ്ടതാണ്.

  • മൂന്നാം സെമസ്റ്റർ എം ഫാം ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി പരിക്ഷ ഡിസംബർ 2022

2022 ഡിസംബറിൽ നടത്തിയ മൂന്നാം സെമസ്റ്റർ എം ഫാം ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി (2019 സ്കീം) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. റീ ടോട്ടലിങ്, ഉത്തരക്കടലാസ്സുകളുടേയും, സ്കോർഷീറ്റിന്‍റേയും ഫോട്ടോകോപ്പി എന്നിവക്ക് അപേക്ഷിക്കുന്നവർ ബന്ധപ്പെട്ട കോളേജ് പ്രിൻസിപ്പൽമാർ മുഖേന ഓൺലൈനായി 2023 ജനുവരി ഇരുപത്തഞ്ചിനു വൈകീട്ട് അഞ്ചു മണിക്കകം അപേക്ഷിക്കേണ്ടതാണ്.