2023 ജൂണിൽ നടത്താനുദ്ദേശിക്കുന്ന എം ഡി ഹോമിയോപ്പതി ഡിഗ്രി പാർട്ട് II (2016 സ്കീം) സപ്ലിമെന്‍ററി (2019 പ്രവേശനം) പരീക്ഷയുടെ രജിസ്ട്രേഷനും, ഡെസ്സർട്ടേഷൻ വിശദാംശങ്ങളും 3310/- രൂപ ഫീസു സഹിതം ഓൺലൈനായി 2023 ജനുവരി ഇരുപത്തൊന്നിനകം സർവ്വകലാശാലയിൽ സമർപ്പിക്കേണ്ടതാണ്. 5515/- രൂപ ഫൈനോടുകൂടി ഡെസ്സർട്ടേഷൻ വിശദാംശങ്ങൾ ഓൺലൈനായി 2023 ജനുവരി ഇരുപത്തേഴു വരേയും സർവ്വകലാശാലയിൽ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക് സർവ്വകലാശാലാ വെബ്സൈറ്റ് ‘www.kuhw.ac.in’ സന്ദർശിക്കുക.