കേരള ആരോഗ്യശാസ്ത്ര സർവ്വകലാശാലക്കു കീഴിൽ സർവ്വകലാശാലാ ആസ്ഥാനത്തുള്ള അക്കാഡമിക് സ്റ്റാഫ് കോളേജ്, കോഴിക്കോട് പ്രവർത്തിക്കുന്ന സ്ക്കൂൾ ഓഫ് ഫാമിലി ഹെൽത്ത് സ്റ്റഡീസ്, തൃപ്പൂണിത്തറയിലെ സ്ക്കൂൾ ഓഫ് ഫണ്ടമെന്‍റൽ റിസർച്ച് ഇൻ ആയുർവ്വേദ, തിരുവനന്തപുരത്തെ സ്കൂൾ ഓഫ് പബ്ലിക് ഹെൽത്ത് എന്നിവിടങ്ങളിൽ ഒഴിവുള്ള പ്രൊഫസ്സർ/അസ്സോഷിയേറ്റ് പ്രൊഫസ്സർ/അസിസ്റ്റന്‍റ് പ്രൊഫസ്സർ തസ്തികകളിലേക്ക് ഡെപ്യൂട്ടേഷൻ/റീഎംപ്ലോയ്‌മെന്‍റ്/കരാര്‍ വ്യവസ്ഥയിൽ നിയമനം നടത്തുന്നതിന് അപേക്ഷകൾ ക്ഷണിക്കുന്നു. അപേക്ഷകർ വിശദമായ ബയോഡാറ്റ, വയസ്സ്, വിദ്യാഭ്യാസ യോഗ്യത, പ്രവര്‍ത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ ശരിപ്പകർപ്പ് അപേക്ഷയോടൊപ്പം ഉള്ളടക്കം ചെയ്യേണ്ടതാണ്.

അപേക്ഷകൾ രജിസ്ട്രാർ, കേരള യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസ്, മെഡിക്കൽ കോളേജ് പി.ഓ., തൃശൂർ 680596 എന്ന മേൽ വിലാസത്തിൽ 2023 ഫെബ്രുവരി ഇരുപതിനകം സർവ്വകലാശാലയിൽ ലഭിച്ചിരിക്കണം. ഒഴിവുകൾ, യോഗ്യത, പ്രവര്‍ത്തിപരിചയം തുടങ്ങിയ വിശദ വിവരങ്ങൾക്ക് സർവ്വകലാശാലാ വെബ്സൈറ്റ് ‘www.kuhs.ac.in’ സന്ദർശിക്കുക. ഫോൺ: 0487-2207664, 2207650