അക്കാദമിക് മേഖലയിൽ പ്രവർത്തിക്കാൻ വിവിധ വിഭാഗങ്ങളിൽ നിന്നുള്ള യുവ പ്രൊഫെഷണലുകളെ തേടി യു ജി സി. ഇൻറർനാഷണൽ കോ-ഓപ്പറേഷൻ, നാഷണൽ എജ്യുക്കേഷൻ പോളിസി, കൺസോർഷ്യം ഫോർ അക്കാദമിക് ആൻഡ് റിസർച്ച് എത്തിക്സ്, കണ്ടന്റ് ഡെവലപ്മെൻറ്, ഹ്യൂമൺ റിസോഴ്സ് ഡെവലപ്മെൻറ്, ഇൻസ്റ്റിറ്റ്യൂഷൻസ് ഓഫ് എമിനൻസ് എന്നീ മേഖലകളിലേക്കാണ് പ്രൊഫഷണലുകളിൽ നിന്നും അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

  • യോഗ്യത

ഹ്യുമാനിറ്റീസ്, സോഷ്യൽ സയൻസസ്, മാനേജ്മെൻറ് എന്നിവയിൽ ഏതിലെങ്കിലും ഫസ്റ്റ് ക്ലാസ് മാസ്റ്റേഴ്സ് ബിരുദവും പി എച്ച് ഡിയും. പ്രസ്തുത മേഖലയിൽ പ്രവൃത്തിപരിചയമുണ്ടായിരിക്കണം.

  • പ്രായപരിധി

2023 മാർച്ച് 15-ന് 35 വയസ്

  • പ്രതിമാസ ശമ്പളം

60,000 രൂപ മുതൽ 70,000 രൂപ വരെ. നിയമനം കരാർ അടിസ്ഥാനത്തിലായിരിക്കും.

  • അപേക്ഷിക്കേണ്ട വിധം

www.ugc.ac.in/jobs വെബ്‌സൈറ്റിൽ നിന്നും ഓൺലൈൻ ആയി അപേക്ഷ നൽകാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് www.ugc.ac.in/ugc_jobs.aspx ലെ വിജ്ഞാപനം വായിക്കുക.

  • അപേക്ഷിക്കേണ്ട അവസാന തീയതി

മാർച്ച് 15