Reshmi Thamban

𝐑𝐞𝐬𝐡𝐦𝐢 𝐓𝐡𝐚𝐦𝐛𝐚𝐧
𝑺𝒖𝒃 𝑬𝒅𝒊𝒕𝒐𝒓, 𝑵𝒐𝒘𝒏𝒆𝒙𝒕

പാരാമെഡിക്കൽ കോഴ്സുകളിൽ ട്രെൻഡിങ്ങായിക്കൊണ്ടിരിക്കുന്ന ഒരു കോഴ്‌സാണ് ബി പി ടി അഥവാ ബാച്ചിലർ ഓഫ് ഫിസിയോതെറാപ്പി. മരുന്നും സർജറികളുമില്ലാതെ, വ്യായാമങ്ങളും മറ്റ് ഫിസിക്കൽ മെത്തേഡുകളുമുപയോഗിച്ച് വൈകല്യങ്ങൾ, പരിക്കുകൾ, രോഗങ്ങൾ തുടങ്ങിയ അവസ്ഥകളെ ചികിൽസിക്കുന്ന രീതിയാണ് ഫിസിയോതെറാപ്പി. ഏറ്റവും കൂടുതൽ സ്‌കിൽഡ് ആയിട്ടുള്ള ബാച്ചിലർ കോഴ്സ് ആയാണ് ബി പി ടി കരുതപ്പെടുന്നത്. ആശുപത്രികളും ക്ലിനിക്കുകളും ഹെൽത്ത് സെന്ററുകളും കൂടുന്നതിനനുസരിച്ച് ഫിസിയോതെറാപ്പിസ്റ്റുകളുടെ ഡിമാൻഡ് കൂടുകയാണ്, അതുകൊണ്ട് തന്നെ ബി പി ടി പാരാമെഡിക്കൽ കോഴ്സുകളിൽ ട്രെൻഡിങ് ലിസ്റ്റിൽ തന്നെ സ്ഥാനം പിടിച്ചിട്ടുമുണ്ട്. ബി എസ് സി നഴ്സിംഗ്, ബി എസ് സി എം എൽ ടി പോലുള്ള കോഴ്സുകളെക്കുറിച്ചുള്ള വിഡിയോയും ഇതിനോടകം നൗനെക്സ്റ്റിൽ പബ്ലിഷ് ചെയ്ത് കഴിഞ്ഞിട്ടുണ്ട്. താല്പര്യമുള്ളവർക്ക് വേണ്ടി അതിന്റെ ലിങ്ക് താഴെ കൊടുത്തേക്കാം. 

ഫിസിയോതെറാപ്പിയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങളാണ് ഇന്നത്തെ വിഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ബി പി ടി എന്ന കോഴ്സിനെക്കുറിച്ചും ഈ ഒരു പ്രൊഫെഷനെക്കുറിച്ചും, കരിയർ സാധ്യതകളെക്കുറിച്ചും കോളേജുകളെക്കുറിച്ചും, പഠിക്കാനുള്ള സ്ഥാപനങ്ങൾ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും, ഇന്റേൺഷിപ്, ജോലി, സാലറി തുടങ്ങിയ കാര്യങ്ങളെക്കുറിച്ചുമൊക്കെയാണ് ഡിസ്കസ് ചെയ്യാൻ പോകുന്നത്. 

Know everything about BPT before joining

ബി പി ടി ഒരു 4 വർഷ കോഴ്സ് ആണ്. കോഴ്സിന് ശേഷം 6 മാസത്തെ ഇന്റേൺഷിപ്പുമുണ്ടായിരിക്കും. ബി പി ടി കോഴ്സിന് അപേക്ഷിക്കാനുള്ള യോഗ്യത + 2 സയൻസ് ആണ്. ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങൾക്ക് ആകെ 50 % മാർക്കുനേടുന്നതിനോടൊപ്പം ബയോളജിയിൽ സെപ്പറേറ്റ് ആയി 50 % മാർക്കുണ്ടായിരിക്കണം. ബി പി ടി കഴിഞ്ഞ് ഹയർ സ്റ്റഡീസ് ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് വേണ്ടി എം പി ടി അഥവാ മാസ്റ്റർ ഓഫ് ഫിസിയോതെറാപ്പി കോഴ്സ് ഉണ്ട്. ഫിസിയോതെറാപ്പി സ്പെഷ്യലൈസേഷനുകൾ വരുന്നത് ഈ ഘട്ടത്തിലാണ്. ബയോ മെക്കാനിക്സ്, കാർഡിയോ റെസ്പിറേറ്ററി, കാർഡിയോ വാസ്ക്കുലാർ ആൻഡ് പൾമണറി, സ്പോർട്സ് മെഡിസിൻ, ന്യൂറോളജി, ജെറിയാട്രിക്‌സ് എന്നിങ്ങനെ സ്പെഷ്യലൈസേഷനുകളുണ്ട്. ഗവേഷണ രംഗത്തേക്ക് കടക്കാനാഗ്രഹിക്കുന്നവർക്കായി റിസർച്ച് ഫെസിലിറ്റിയുമുണ്ട്. അധ്യാപകരാവാനും മറ്റുമുള്ള അവസരങ്ങളാണ് ഇതിലൂടെ ലഭിക്കുക. 

Know everything about BPT before joining

ബി പി ടി അഡ്മിഷനിലേക്കും കോളേജുകളിലേക്കും വന്നാൽ കേരളത്തിൽ മറ്റ് പാരാമെഡിക്കൽ കോഴ്സുകളെന്ന പോലെ എൽ ബി എസ് സെന്റർ വഴി അഡ്മിഷനെടുത്തും ബി പി ടി പഠിക്കാം. എൽ ബി എസ് സെന്ററിന് കീഴിൽ 15 ബി പി ടി കോളേജുകളുണ്ട്. അതിൽ രണ്ട് ഗവൺമെൻറ് കൺട്രോൾഡ് സെൽഫ് ഫൈനാൻസിങ് കോളേജുകളും, 13 പ്രൈവറ്റ് സെൽഫ് ഫൈനാൻസിങ് കോളേജുകളുമാണ് ഉള്ളത്. ഗവണ്മെന്റ് കൺട്രോൾഡ് സെൽഫ് ഫൈനാൻസിങ് കോളേജുകളിൽ രണ്ടിലും 40 സീറ്റുകൾ വീതമുണ്ട്. 20 മെറിറ്റ് സീറ്റുകളും, 20 മാനേജ്മെന്റ് സീറ്റുകളും. പ്രൈവറ്റ് കോളേജുകളിൽ ഇത് 30 മുതൽ 50 വരെയാണ്. +2 മാർക്കിന്റെ അടിസ്ഥാനത്തിൽ എൽ ബി എസ് സെന്റർ തയ്യാറാക്കിയ റാങ്ക് ലിസ്റ്റിനെ ബേസ് ചെയ്തായിരിക്കും ഈ കോളേജുകളിലേക്കുള്ള മെറിറ്റ് സീറ്റുകളിലേക്ക് പ്രവേശനം ലഭിക്കുക. 

Know everything about BPT before joining

ഇവ കൂടാതെ  ബി പി ടി കോഴ്സ് നൽകി വരുന്ന ധാരാളം സ്ഥാപനങ്ങളുമുണ്ട്. 

  • Kerala University of Health Sciences, Thrissur
  • School of Medical Education, Kottayam
  • AKG Co-Operative Institute of Health Sciences, Kannur
  • AWH Special College, Calicut
  • BCF College of Physiotherapy, Vaikom
  • Bethany Navajeevan College of Physiotherapy, Nalanchira
  • Co-Operative Institute of Health Sciences, Kannur
  • EMS College of Paramedical Sciences, Perinthalmanna
  • Institute of Paramedical Sciences, Anjarakandy
  • JDT Islam College of Physiotherapy, Calicut
  • KMCT College of Allied Health Science, Kozhikode
  • Little Flower Institute of Medical Science and Research, Angamaly
  • Lourde Institute of Allied Health Science, Pattuvam
  • Medical Trust Institute of Medical Sciences, Cochin
  • Sree Anjaneya College of Paramedical Sciences, Kozhikode

തുടങ്ങിയവ.

കേരളത്തിന് പുറത്ത് നീറ്റ് എൻട്രൻസ് എക്‌സാം റാങ്ക് ലിസ്റ്റിന്റെ അടിസ്ഥാനത്തിൽ അഡ്മിഷൻ നടത്തുന്ന യൂണിവേഴ്സിറ്റികളും, തങ്ങളുടേതായ എൻട്രൻസ് എക്‌സാം നടത്തി അഡ്മിഷൻ നൽകി വരുന്ന യൂണിവേഴ്സിറ്റികളും ഉണ്ട്. കോളേജ് തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട ഒരുപാട് കാര്യങ്ങളുണ്ട്. പ്രൈവറ്റ് സ്ഥാപനങ്ങളാണ് നിങ്ങൾ പഠിക്കാനായി തെരഞ്ഞെടുക്കുന്നതെങ്കിൽ സ്ഥാപനത്തിന് അംഗീകാരമുണ്ടെന്ന് ആദ്യമേ ഉറപ്പുവരുത്തിയിരിക്കണം. കൂടാതെ അധ്യാപകരുടെ നിലവാരം, സ്ഥാപനത്തിലെ പഠന നിലവാരം, അലംനൈ റിവ്യൂ എന്നിങ്ങനെയുള്ള കാര്യങ്ങൾ പരിശോധിച്ച് തന്നെ ഉറപ്പുവരുത്തണം.

Know everything about BPT before joining

ഏറ്റവും പ്രധാനമായി പഠിപ്പിക്കുന്ന സ്ഥാപനത്തിന്റെ ഇൻഫ്രാസ്ട്രക്ച്ചർ, സ്വന്തമായി ഹോസ്പിറ്റൽ ഉണ്ടോ എന്നീ കാര്യങ്ങൾ ശ്രദ്ധിക്കണം. കാരണം ബി പി ടി മനുഷ്യന്റെ അനാട്ടമി, മറ്റ് ഫിസിക്കൽ ഫീച്ചേഴ്സ് എന്നിവ കൃത്യമായി അനലൈസ് ചെയ്ത് പഠിക്കേണ്ട ഒരു കോഴ്സ് ആണ്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ വളരെ പ്രധാനമാണ്. ട്രെയിനിങ്ങിന് വളരെ വലിയ പ്രാധാന്യമുണ്ട്. നാലുവർഷത്തെ കോഴ്സ് കഴിഞ്ഞുള്ള 6 മാസത്തെ ഹോസ്പിറ്റൽ പ്രാക്ടീസ് നിർബന്ധിതമാണ്. അതുകൂടി ആവുമ്പോൾ മാത്രമാണ് കോഴ്സ് പൂർത്തിയാവുന്നത്. 

ബി പി ടി കഴിയുന്നതോടെ ഉദ്യോഗാർത്ഥികൾക്ക് ആശുപത്രികളിലും ഹെൽത്ത് സെന്ററുകളിലും സ്പോർട്സ് ടീമുകളിലുമൊക്കെ ജോലി നോക്കാം. ഫിസിയോതെറാപ്പിസ്റ്റ്, കൺസൾട്ടന്റ്, ഓസ്റ്റിയോപാത്ത്, സ്പോർട്സ് ഫിസിയോ റീഹാബിലിറ്റേറ്റർ, റിസേർച്ചർ തുടങ്ങി ജോബ് റോളുകളാണ് പ്രധാനമായുമുള്ളത്. കുറച്ച് വർഷങ്ങളുടെ എക്സ്പീരിയൻസ് ലഭിക്കുന്നതോടെ ഫിസിയോതെറാപ്പി സ്ഥാപനമാരംഭിച്ച് പ്രവർത്തിക്കാനും സാധിക്കും. വിദേശ രാജ്യങ്ങളിലും ഫിസിയോതെറാപ്പിസ്റ്റുകൾക്ക് മികച്ച സാധ്യതകളാണുള്ളത്. 

ഒരു ഫിസിയോതെറാപ്പിസ്റ്റിന് ലഭിക്കുന്ന ശരാശരി വാർഷിക വരുമാനം 2 ലക്ഷം രൂപ മുതൽ 8 ലക്ഷം രൂപ വരെയാണ്. ഹ്യൂമൻ അനാട്ടമി, റീഹാബിലിറ്റേഷൻ തുടങ്ങിയ കാര്യങ്ങളോട് താല്പര്യമുള്ള പാഷനേറ്റ് ആയ ആളുകൾക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച കരിയറാണ് ഫിസിയോതെറാപ്പി. മികച്ച കോഴ്സ് ബി പി ടി യും