മഞ്ചേരി ഗവ. പോളിടെക്‌നിക് കോളജിലെ വിവിധ കോഴ്‌സുകളിലേക്കുള്ള മൂന്നാം സെമസ്റ്റര്‍  ഡിപ്ലോമ ലാറ്ററല്‍ എന്‍ട്രി  കൗണ്‍സിലിങും അഡ്മിഷനും സെപ്തംബര്‍ 16ന് രാവിലെ 10 മുതല്‍ കോളജ് ക്യാമ്പസില്‍ നടത്തും. രാവിലെ 10ന് ഒന്ന് മുതല്‍ 50 റാങ്ക് വരെയുള്ള ഐ.ടി.ഐ/കെ.ജി.സി.ഇ റാങ്ക് ലിസ്റ്റില്‍പ്പെട്ടവരും ഇതേ റാങ്ക് ലിസ്റ്റിലെ മുഴുവന്‍ ഇന്‍സ്ട്രുമെന്റേഷന്‍ എഞ്ചിനീയറിങ് അപേക്ഷകരും ഉച്ചയ്ക്ക് 12ന് പ്ലസ്ടു/വി.എച്ച്.എസ്.സി റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള ഒന്ന് മുതല്‍ 100 റാങ്ക് വരെയുള്ള എല്ലാ വിഭാഗക്കാരും ഹാജരാകണം. ഉച്ചയ്ക്ക് രണ്ടിന് 300  റാങ്കിനുള്ളിലുള്ള പട്ടികജാതി,  പിന്നോക്ക ഹിന്ദു (ബി.എച്ച്) വിഭാഗക്കാരും മതിയായ ഫീസ് സഹിതം രക്ഷിതാവിനൊപ്പം ഹാജരാകണം. അഡ്മിഷന് എത്തുന്നവര്‍ സാമൂഹിക അകലം പാലിക്കുകയും മാസ്‌ക് ധരിക്കുകയും വേണം. യോഗ്യത, ജാതി, നേറ്റിവിറ്റി, വരുമാനം, നോണ്‍ ക്രീമിലയര്‍ സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍ അഡ്മിഷന്‍ സമയത്ത് ഹാജരാക്കണം. ഫീസ് ഇനത്തില്‍ പ്രത്യേക ഫീസ് ഉള്‍പ്പെടെ 15600 രൂപയും പട്ടികജാതി വിഭാഗക്കാര്‍ 1500 രൂപയും അടയ്ക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.polyadmission.org/let, www.gptcmanjeri.in എന്നീ വെബ്‌സൈറ്റുകള്‍ സന്ദര്‍ക്കണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!