കേരള ആരോഗ്യശാസ്ത്ര സർവ്വകലാശാല 2023 ഏപ്രിൽ ഇരുപത്തിനാല് മുതലാരംഭിക്കുന്ന സെക്കന്‍റ് പ്രൊഫഷണൽ ബി എ എം എസ്സ് ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി (2010 പാർട്ട് I & II, 2012 & 2016 സ്കീം) പരീക്ഷക്ക് 2023 മാർച്ച് ഇരുപത്തഞ്ച് വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. ഓരോ ചോദ്യപേപ്പർ കോഡിനും 110/- രൂപ ഫൈനോടുകൂടി മാർച്ച് ഇരുപത്തെട്ടു വരേയും, 335/- രൂപ സൂപ്പർഫൈനോടുകൂടി മാർച്ച് മുപ്പതു വരേയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.