അഫിലിയേറ്റഡ് കോളജുകളിലെ നവംബർ 16 ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ എൽ.എൽ.എം. പരീക്ഷകൾക്ക് നവംബർ ഏഴു വരെ അപേക്ഷ നൽകാം. പിഴയോടു കൂടി നവംബർ എട്ടിനും സൂപ്പർഫൈനോടു കൂടി നവംബർ ഒൻപതിനും അപേക്ഷ സ്വീകരിക്കും.

  • നവംബർ 16 ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ എം.സി.എ. പരീക്ഷകൾക്ക് നവംബർ ഏഴു വരെ അപേക്ഷ നൽകാം. പിഴയോടു കൂടി നവംബർ എട്ടിനും സൂപ്പർഫൈനോടു കൂടി നവംബർ ഒൻപതിനും അപേക്ഷ നൽകാം.

റഗുലർ വിദ്യാർഥികൾ 300 രൂപയും വീണ്ടും എഴുതുന്നവർ ഒരു പേപ്പറിന് 50 രൂപ നിരക്കിൽ (പരമാവധി 300 രൂപ) സി.വി. ക്യാമ്പ് ഫീസ് പരീക്ഷാ ഫീസിനൊപ്പം അടയ്ക്കണം.

  • രണ്ടാം സെമസ്റ്റർ എം.സി.എ. (2019, 2018, 2017 അഡ്മിഷൻ സപ്ലിമെന്ററി, 2016 അഡ്മിഷൻ സപ്ലിമെന്ററി (അഫിലിയേറ്റഡ് കോളേജുകൾക്ക് മാത്രം), 2015,2014 അഡ്മിഷൻ ഒന്നാം മെഴ്‌സി ചാൻസ് (അഫിലിയേറ്റഡ് കോളേജുകൾ, സി.പി.എ.എസ്), 2011 മുതൽ 2013 വരെ അഡ്മിഷനുകൾ രണ്ടാം മെഴ്‌സി ചാൻസ്, ലാറ്ററൽ എൻട്രി 2015,2016 അഡ്മിഷൻ ഒന്നാം മെഴ്‌സി ചാൻസ്, 2014 അഡ്മിഷൻ രണ്ടാം മെഴ്‌സി ചാൻ (അഫിലിയേറ്റഡ് കോളേജുകൾ, സി.പി.എ.എസ്) പരീക്ഷകൾക്ക് നവംബർ 16 വരെ അപേക്ഷ നൽകാം. പിഴയോടു കൂടി നവംബർ 17 നും സൂപ്പർഫൈനോടു കൂടി നവംബർ 18 നും അപേക്ഷ സ്വീകരിക്കും. ഫീസ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ വെബ്‌സൈറ്റിൽ.