കണ്ണൂർ: വിദ്യാർത്ഥികൾക്ക് ആർത്തവാവധി അനുവദിച്ച് കണ്ണൂർ സർവകലാശാല. കഴിഞ്ഞ ദിവസം നടന്ന സെനറ്റ് യോഗത്തിലാണ് തീരുമാനം. ഇതോടെ പെൺകുട്ടികൾക്ക് ഹാജർ നിലയിൽ 2 % ഇളവ് ലഭിക്കും. സെനറ്റ് യോഗത്തിലെ പ്രധാന തീരുമാനങ്ങൾ

മാർച്ച് 14 ന് സർവകലാശാലാ ആസ്ഥാനത്ത് വച്ച് ചേർന്ന സിൻഡിക്കേറ്റ് യോഗത്തിലെ പ്രധാന തീരുമാനങ്ങൾ

* 18 വയസിന് മുകളിലുള്ള വിദ്യാർഥിനികൾക്ക് പഠനകാലയളവിൽ പരമാവധി 60 ദിവസം വരെ പ്രസവാവധി നൽകാൻ തീരുമാനിച്ചു.

* വിദ്യാർഥിനികൾക്ക് ആവശ്യമുള്ള ഹാജർനിലയിൽ 2 ശതമാനം വരെ ആർത്തവാവധിയായി ഇളവുനൽകാൻ തീരുമാനിച്ചു.

* ചൊക്ലി ഗവണ്മെന്റ് കോളേജിലെ ബി എ ഹിസ്റ്ററി, ബി സി എ, ബികോം എന്നീ കോഴ്‌സുകൾക്ക് സ്ഥിരാംഗീകാരം നൽകാൻ തീരുമാനിച്ചു.

* നൈപുണ്യ വികസനവുമായി ബന്ധപ്പെട്ട കണ്ണൂർ സർവകലാശാലയും അസാപ്പും തമ്മിലുള്ള ധാരണാപത്രം ഒപ്പുവെക്കാൻ തീരുമാനിച്ചു.

* 7 ഗവേഷകർക്ക് പി എച് ഡി ബിരുദം അവാർഡ് ചെയ്യാൻ തീരുമാനിച്ചു.

* കമ്പനീസ് ആക്ട് 2013 സെക്ഷൻ 8 പ്രകാരം കണ്ണൂർ സർവകലാശാലയുടെ ടെക്‌നോളജി ബിസിനസ് ഇൻക്യൂബേറ്റർ കമ്പനിയായി രജിസ്റ്റർ ചെയ്യാൻ തീരുമാനിച്ചു.

* നാഷണൽ ആർമി ക്യാമ്പിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്കുള്ള സ്‌പെഷ്യൽ ബിരുദ പരീക്ഷകൾ നടത്താൻ തീരുമാനിച്ചു.

* ടൈപ്പ് -1 ഡയബെറ്റിക്ക് രോഗികൾക്ക് ഇൻസുലിൻ പമ്പ്, ഇൻസുലിൻ പേന, ഷുഗർ ടാബ്‌ലെറ്റ് തുടങ്ങിയവ പരീക്ഷാ സമയത്തും കയ്യിൽ കരുതാം എന്ന സർക്കാർ ഉത്തരവ് അംഗീകരിച്ചു.

*കമ്മ്യൂണിറ്റി കോളേജുകൾ അനുവദിക്കുന്നതിനുള്ള പുതുക്കിയ മാർഗ്ഗരേഖയ്ക്ക് അംഗീകാരം നൽകി.

* 4 വർഷ ബിരുദ കോഴ്‌സുകൾ ആരംഭിക്കുമ്പോൾ ഭാഷാവിഷയങ്ങൾക്ക് അർഹമായ പ്രാധാന്യം ഉറപ്പുവരുത്തണമെന്ന സെനറ്റിന്റെ പ്രമേയത്തിന് അംഗീകാരം നൽകി.

* എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് മുഖാന്തരം ലഭിച്ച ഓഫീസ് അസിസ്റ്റന്റ്, പ്രൊഫഷണൽ അസിസ്റ്റന്റ്, ലൈബ്രറി അസിസ്റ്റന്റ് തുടങ്ങിയ തസ്തികകളിലേക്കുള്ള ഉദ്യോഗാർഥികളുടെ റാങ്ക് ലിസ്റ്റിന് അംഗീകാരംനൽകി.