മഹാത്മാ ഗാന്ധി സർവകലാശാലയിലെ സ്‌കൂൾ ഓഫ് ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ആൻറ് റോബോട്ടിക്‌സ് നടത്തുന്ന ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ആൻറ് മെഷീൻ ലേണിംഗ് എം.എസ്.സി കോഴ്‌സിൽ പ്രവേശനത്തിന് ഏപ്രിൽ ഓന്നുവരെ അപേക്ഷിക്കാം.

വിഷ്വൽ ഇൻറലിജൻസ്, സ്പീച്ച് ആൻറ് ലാംഗ്വേജ് പ്രോസസ്സിംഗ്, ബിഗി ഡാറ്റ് അനലിറ്റിക്‌സ് ആൻറ് റോബോട്ടിക്‌സ് എന്നീ വിഷയങ്ങളിൽ ഏറ്റവും നൂതനമായ കമ്പ്യൂട്ടിംഗ് സൗകര്യത്തോടു കൂടിയ പ്രത്യേക ലാബുകളും വർക്ക് സ്റ്റേഷനുകളും ഇവിടെയുണ്ട്.

കമ്പ്യൂട്ടർ സയൻസ്, കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ്, ഐ.ടി, സൈബർ ഫോറൻസിക്‌സ്, ഇലക്ട്രോണിക്‌സ് എന്നീ വിഷയങ്ങളിൽ ബിരുദമുള്ളവർക്കും അല്ലെങ്കിൽ ആർട്ടിഫിഷ്യൽ ഇൻറലിജൻസ്, മെഷീൻ ലേണിംഗ്, കമ്പ്യൂട്ടർ സയൻസ്, കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് എന്നിവ പ്രധാന വിഷയങ്ങളായോ ഉപവിഷയങ്ങളായോ 50 ശതമാനത്തിൽ കുറയാത്ത മാർക്കുള്ള (പാർട്ട് 3) ബിരുദ വിദ്യാർഥികൾക്കും അപേക്ഷിക്കാം. വെബ്‌സൈറ്റ് https://cat.mgu.ac.in ഫോൺ:0481 2733595, ഇ-മെയിൽ:[email protected].