• ഫൈനൽ പ്രൊഫഷണൽ ബി എച്ച് എം എസ്സ് ഡിഗ്രി സപ്ലിമെന്‍ററി പരീക്ഷ ഫെബ്രുവരി 2023 – പ്രാക്റ്റിക്കൽ പരീക്ഷാ തിയതി

2023 മാർച്ച് ഇരുപത്തേഴു മുതലാരംഭിക്കുന്ന ഫൈനൽ പ്രൊഫഷണൽ ബി എച്ച് എം എസ്സ് ഡിഗ്രി സപ്ലിമെന്‍ററി (2010 & 2015 സ്കീം) പ്രാക്ടിക്കൽ പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

  • എം ഡി ഹോമിയോപ്പതി പാർട്ട് I സപ്ലിമെന്‍ററി പരീക്ഷ മാർച്ച് 2023 – പ്രാക്ടിക്കൽ പരീക്ഷാ തിയതി

2023 മാർച്ച് ഇരുപത്തെട്ട് മുതലാരംഭിക്കുന്ന എം ഡി ഹോമിയോപ്പതി പാർട്ട് I സപ്ലിമെന്‍ററി പ്രാക്ടിക്കൽ പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

  • ബി എസ്സ് സി നഴ്സിംഗ് ആയുർവ്വേദ ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി പരീക്ഷ മാർച്ച് 2023 – പ്രാക്ടിക്കൽ പരീക്ഷാ തിയതി

2023 ഏപ്രിൽ പത്തു മുതലാരംഭിക്കുന്ന ഫസ്റ്റ് ബി എസ്സ് സി നഴ്സിംഗ് ആയുർവ്വേദ ഡിഗ്രി പ്രാക്ടിക്കൽ പരീക്ഷ, ഫോർത്ത് ബി എസ്സ് സി നഴ്സിംഗ് ആയുർവ്വേദ ഡിഗ്രി പ്രാക്ടിക്കൽ പരീക്ഷ, ഏപ്രിൽ പതിനൊന്നു മുതലാരംഭിക്കുന്ന സെക്കന്‍റ് ബി എസ്സ് സി നഴ്സിംഗ് ആയുർവ്വേദ ഡിഗ്രി പ്രാക്ടിക്കൽ പരീക്ഷ, തേർഡ് ബി എസ്സ് സി നഴ്സിംഗ് ആയുർവ്വേദ ഡിഗ്രി പ്രാക്ടിക്കൽ പരീക്ഷ എന്നിവയുടെ ടൈംടേബിളുകൾ പ്രസിദ്ധീകരിച്ചു.

  • ബി ഫാം ആയുർവ്വേദ ഡിഗ്രി പരീക്ഷ മാർച്ച് 2023 – പ്രാക്ടിക്കൽ പരീക്ഷാ തിയതി

2023 ഏപ്രിൽ പത്തിനാരംഭിക്കുന്ന തേർഡ് ബി ഫാം ആയുർവ്വേദ ഡിഗ്രി പ്രാക്ടിക്കൽ പരീക്ഷാ ടൈംടേബിൾ, ഫൈനൽ ബി ഫാം ആയുർവ്വേദ ഡിഗ്രി പ്രാക്ടിക്കൽ പരീക്ഷാ ടൈംടേബിൾ, ഏപ്രിൽ പതിനൊന്നിനാരംഭിക്കുന്ന ഫസ്റ്റ് ബി ഫാം ആയുർവ്വേദ ഡിഗ്രി പ്രാക്ടിക്കൽ പരീക്ഷാ ടൈംടേബിൾ, ഏപ്രിൽ ഇരുപത്തിനാലിനാരംഭിക്കുന്ന സെക്കന്‍റ് ബി ഫാം ആയുർവ്വേദ ഡിഗ്രി പ്രാക്ടിക്കൽ പരീക്ഷാ ടൈംടേബിൾ എന്നിവ പ്രസിദ്ധീകരിച്ചു.

  • മൂന്നാം വർഷ ബി എസ്സ് സി മെഡിക്കൽ മൈക്രോബയോളജി ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി പരീക്ഷ ഏപ്രിൽ 2023 – തിയറി പരീക്ഷാ തിയതി

2023 ഏപ്രിൽ നാല് മുതലാരംഭിക്കുന്ന മൂന്നാം വർഷ ബി എസ്സ് സി മെഡിക്കൽ മൈക്രോബയോളജി ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി (2016 & 2014 സ്കീം) തിയറി പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.