കണ്ണൂർ സർവകലാശാലയിൽ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ (സിവിൽ) തസ്തികയിൽ നിലവിലുള്ള ഒരു ഒഴിവിലേക്ക് കരാറടിസ്ഥാനത്തിൽ (പരമാവധി ഒരു വർഷത്തേക്ക്) നിയമിക്കപ്പെടുന്നതിന് യോഗ്യരായ വിദ്യാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. സ്വയം തയ്യാറാക്കിയ അപേക്ഷകൾ ഏപ്രിൽ 10 ന് വൈകുന്നേരം 5 മണിക്ക് മുമ്പായി സർവകലാശാലാ രജിസ്ട്രാർ മുമ്പാകെ നേരിട്ടോ [email protected] എന്ന മെയിൽ മുഖേനയോ സമർപ്പിക്കേണ്ടതാണ്. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ ലഭ്യമാണ്.