കേരള ആരോഗ്യശാസ്ത്ര സർവ്വകലാശാല 2023 മെയ് പന്ത്രണ്ട് മുതലാരംഭിക്കുന്ന മൂന്നാം വർഷ ബി ഫാം ഡിഗ്രി സപ്ലിമെന്‍ററി (2010 & 2012 സ്കീം) പരീക്ഷക്ക് 2023 ഏപ്രിൽ ഇരുപത്തിനാല് വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. പേപ്പറൊന്നിന് 110/- രൂപ ഫൈനോടുകൂടി ഏപ്രിൽ ഇരുപത്താറ് വരേയും, 335/- രൂപ സൂപ്പർഫൈനോടുകൂടി ഏപ്രിൽ ഇരുപത്തെട്ട് വരേയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.

മെയ് പതിനഞ്ച് മുതലാരംഭിക്കുന്ന അവസാന വർഷ ബി ഫാം ഡിഗ്രി സപ്ലിമെന്‍ററി (2010 & 2012 സ്കീം) പരീക്ഷക്ക് 2023 ഏപ്രിൽ ഇരുപത്തഞ്ച് വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. പേപ്പറൊന്നിന് 110/- രൂപ ഫൈനോടുകൂടി ഏപ്രിൽ ഇരുപത്തേഴ് വരേയും, 335/- രൂപ സൂപ്പർ ഫൈനോടുകൂടി ഏപ്രിൽ ഇരുപത്തൊൻപതു വരേയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.